ഖത്തറിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്‌ച്ച മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള ഇളവുകൾ തുടരുന്നതിനൊപ്പമാണ് പുതിയ ഇളവുകൾ നിലവിൽ വരുന്നത്.

  • സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 80 % ഹാജർനില
  • ഷോപ്പിങ് സെന്ററുകൾ, മാളുകൾ- 50% ശേഷിയാകാം.
  • ഷോപ്പിങ് സെന്ററുകളിലെ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങൾ, പ്രാർത്ഥനാ മുറികൾ, ടോയ്‌ലറ്റുകൾ തുടങ്ങിയവ 30% ശേഷിയോടെ തുറക്കാം
  • മാളുകളിലേക്കും മാർക്കറ്റുകളിലേക്കും സൂഖുകളിലേക്കും ചെറിയ കുട്ടികൾക്കും പ്രവേശനം
  • മ്യൂസിയം, ലൈബ്രറികൾ- 50% ശേഷിയാകാം
  • സൂഖുകൾ 50% ശേഷിയോടെ ആഴ്‌ച്ചയിൽ മുഴുവൻ പ്രവർത്തിക്കാം
  • സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾ-80% ശേഷിയിൽ പ്രവർത്തിക്കാം
  • 40 പേരെ വെച്ച് വിവാഹച്ചടങ്ങുകൾക്ക് അനുമതി, 75 % പേർ വാക്‌സിനെടുത്തവരാകണം