- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമേശ്വരം വാർഡ് കൗൺസിലറിന്റെ സ്‌നേഹ കിറ്റ് വിതരണം ജനശ്രദ്ധേയമായി
ബിജെപി ദേശീയ അധ്യക്ഷൻജെ.പി നദ്ദ ജിയുടെ ആഹ്വാനപ്രകാരം , മഹാമാരിയുടെ രണ്ടാംവരവിലും ഭാരതത്തിൽ ഒരാളും പട്ടിണി കിടക്കരുത് എന്ന ആശയം മുൻനിർത്തി കൊണ്ട് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് വലിപ്പ ചെറുപ്പമില്ലാതെ വാർഡിലെ മുഴുവൻ വീടുകളിലും, (വാടക വീട് ഉൾപ്പെടെ) താല്ക്കാലികമായി വാർഡിന് പുറത്ത് താമസ്സിക്കുന്നവർക്കുൾപ്പെടെ മുഴുവൻ (447) വീടുകളിൽ ' സ്‌നേഹ കിറ്റ് 'വിതരണം നടന്നു, വാർഡ് കൗൺസിലർ ഷിബുരാജ് കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന വിതരണത്തിൽ ബിജെപിയുടെ നേതാക്കളായ ഡോ: അതിയന്നൂർ ശ്രീകുമാർ, സുരേഷ് തമ്പി, മഞ്ചത്തല സുരേഷ്, നടരാജൻ, അമരവിള ജയചന്ദ്രൻ, ആലംപൊറ്റ ശ്രീകുമാർ, ഋഷികേശൻ, രാമേശ്വരം ഹരി തുടങ്ങിയവരുടെ പങ്കാളിത്തം ജനശ്രദ്ധേയമായി,
കൊറോണ ബാധിതർ ആയിട്ടുള്ള രോഗികൾക്കുള്ള ഭക്ഷണം, മരുന്ന്, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ആദ്യ നാൾ മുതൽ തന്നെ കൗൺസിലറിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ നടത്തി വരികയാണ്.രാമേശ്വരത്തു നിന്നുള്ള ആദ്യത്തെ ബിജെപി കൗൺസിലർ കൂടിയാണ് ഷിബുരാജ്കൃഷ്ണ.