ജൂലൈ മാസം 19 മുതൽ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയും യാത്രകൾക്ക് അനുമതി നല്കുകയും ചെയ്തതോടെ വാക്‌സിൻ എടുക്കാത്തവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നല്കിയിരിക്കുകയാണ് അയർലണ്ട് ചീഫ് മെഡിക്കൽ ഓഫിസർ ഡോ ടോണി ഹോളോഹാൻയ.വാക്സിനെടുക്കാത്തവർ യാത്രകൾ ഒഴിവാക്കാനാണ് സർക്കാർ നിർദ്ദേസിക്കുന്നത്.

ുരാജ്യങ്ങളിലേയ്ക്കുള്ള അവധിക്കാല ഉല്ലാസ യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ മീറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ യർലണ്ടിൽ മുഴുവനായി വാക്സിനേറ്റ് ചെയ്യപ്പെടുകയോ, കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് ബാധിച്ച ശേഷം ഭേദമാകുകയോ ചെയ്തവർക്ക് ജൂലൈ 19 മുതൽ PCR ടെസ്റ്റ് നടത്താതെ വിദേശയാത്ര നടത്താവുന്നതാണ്. Johnson & Johnson ആണെങ്കിൽ ഒരു ഡോസും, മറ്റ് വാക്സിനുകളാണെങ്കിൽ രണ്ട് ഡോസും എടുത്തവർക്കാണ് ഇളവ്. വാക്സിനേറ്റ് ചെയ്യാത്തവർക്ക് പതിവു പോലെ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ വിദേശയാത്രയ്ക്ക് അനുമതിയുള്ളൂ.EU Digital Certificate ഉള്ളവർക്ക് അംഗരാജ്യങ്ങളിലുടനീളം നിയന്ത്രണങ്ങളില്ലാതെ ജൂലൈ 19 മുതൽ യാത്ര ചെയ്യാം.

കുടുംബമായി ഉല്ലാസയാത്ര പോകുമ്പോൾ വീടുകളിലെ പ്രായമായവർ മാത്രമാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്, കുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടില്ല എന്ന കാര്യം മറക്കരുതെന്നും അതിനാൽ ഇത്തരം കുടുംബങ്ങൾ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വാക്സിൻ സ്വീകരിക്കാത്തവർ പുറത്തേയ്ക്കുള്ള യാത്രകളിൽ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള വാക്സിൻ സ്വീകരിക്കാത്തവരുമായി ഇടപഴകുമ്പോൾ കൊറോണയുടെ പല വകഭേദങ്ങളും ബാധിക്കാൻ ഇടയുണ്ടെന്നും ഇത് രാജ്യത്തെത്തുന്നത് ആപത്താണെന്നും അദ്ദേഹം വിശദീകരിച്ചു