കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് സിംഗപ്പൂരിൽ തിങ്കളാഴ്‌ച്ച മുതൽ കൂടുതൽ ഇളവുകൾ കൊണ്ടുവരും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി അടക്കമാണ് 21 ന് വീണ്ടും അനുമതി ലഭിക്കുക. മുമ്പ് അഞ്ച് പേർക്ക് വീതം അനുമതി ഹോട്ടൽ ഡൈനിങിന് നല്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് പേർക്കായിരിക്കും അനുമതി ലഭിക്കുക.

ജൂലൈ പകുതി മുതൽ ഗ്രൂപ്പ് പരിധി അഞ്ചായി ഉയർത്തുമെന്ന് കോവിഡ് -19 ലെ മൾട്ടി മിനിസ്ട്രി ടാസ്‌ക് ഫോഴ്സ് അറിയിച്ചിട്ടുണ്ട്.കമ്മ്യൂണിറ്റി കേസുകളുടെ വർദ്ധനവ് തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി മെയ് 16 മുതൽ ഭക്ഷണം കഴിക്കാൻ അനുവാദമില്ലായിരുന്നു.

ജൂലൈ പകുതി വരെ വിവാഹ സൽക്കാരങ്ങൾ നിരോധിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് ഉയർന്ന അപകടസാധ്യതയുള്ള കാര്യമായതുകൊണ്ടാണ് നിയന്ത്രണം തുടരുന്നത്.ജിമ്മുകളും ഫിറ്റ്‌നസ് സ്റ്റുഡിയോകളും തിങ്കളാഴ്ച് മുതൽ തുറന്ന് പ്രവർത്തിക്കും.ഇൻഡോർ മാസ്‌ക്-ഓഫ് സ്പോർട്സ്, വ്യായാമ പ്രവർത്തനങ്ങൾ എന്നിവയുംപുനരാരംഭിക്കാം