- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണമായ വിവരങ്ങളടങ്ങിയ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം: മുഖ്യമന്ത്രിക്ക് പ്രവാസി വെൽഫെയർ ഫോറം കത്തയച്ചു
തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സൗദിയിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വറന്റൈൻ ഒഴിവായി കിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനു രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റിൽ വാക്സിനേഷൻ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് നിലവിൽ കേരള സർക്കാർ നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റ് അപര്യാപ്തമാണ്. വാക്സിൻ തീയതി ബാച്ച് നമ്പർ എന്നിവ ഇല്ലാതെ ലഭിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റ് നൂറുകണക്കിന് പ്രവാസികളാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ആയതിനാൽ സൗദി ഗവൺമെന്റ് പ്രവാസികളുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനു നിഷ്കർഷിച്ചിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിന് പൂർണമായ വിവരങ്ങൾ ഉള്ള വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസി വെൽഫെയർ ഫോറം കത്തയച്ചു.
Next Story