- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാഴക്കാല യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വാഴക്കാല യൂണിറ്റ് മുൻകൈയെടുത്താണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. യൂണിറ്റ് പ്രസിഡന്റ് കെ.വി.ജോയിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം മേഖല ജനറൽ സെക്രട്ടറി അസ്സീസ് മൂലയിൽ നിർവ്വഹിച്ചു. കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ വർക്കിങ് പ്രസിഡന്റ് ടി.ബി. നാസർ നിർവ്വഹിച്ചു.
യൂത്ത് വിങ് എറണാകുളം മേഖലാ പ്രസിഡന്റ് പ്രദീപ് ജോസഫ,് യൂണിറ്റ് ജനറൽ സെക്രട്ടറി റാഫി ആലപ്പാട്ട്, ട്രഷറർ റിയാസ് പീടിയേക്കൽ, യൂത്ത് വിങ് എറണാകുളം മേഖലാ ജനറൽ സെക്രട്ടറി കെ.സി. മുരളീധരൻ, യൂത്ത് വിങ് വാഴക്കാല യൂണിറ്റ് പ്രസിഡന്റ് ഷമീർ കിത്തക്കേരി, വനിതാ വിങ്ങ് പ്രസിഡന്റ് മെറീന റെജി, സെക്രട്ടറി ലീന റാഫേൽ തുടങ്ങിയവർ പ്രസംഗിച്ചു.
Next Story