- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈ ഫാമിലി യോഗാ ഫാമിലി; ബഹ്റിൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് നടത്തുന്ന യോഗാ ആഘോഷപരിപാടിയിൽ പങ്കെടുക്കാം
ഏഴാമത് അന്താരാഷ്ട്ര യോഗാദിനമാണ് നാം ജൂൺ ഇരുപത്തിഒന്നിന് ആഘോഷിക്കാൻ പോകുന്നത്. 'ക്ഷേമത്തിനായുള്ള യോഗ' എന്ന ആശയത്തിൽ ഊന്നിനിന്നുകൊണ്ടുള്ള ഈ വർഷത്തെ ആഘോഷങ്ങൾ കൊറോണ എന്ന വൈറസ് ആഘാതത്തിൽ നിന്നും ഉയർന്നെഴുനേൽക്കാൻ കെൽപ്പുതകുന്ന ഒന്നാകും.
ഇതിന്റെ ഭാഗമായി യോഗാആഘോഷങ്ങൾ കഴിഞ്ഞ നാലാംതീയതിമുതൽ ബഹ്റൈനിലും തുടങ്ങിക്കഴിഞ്ഞിരുന്നു. ബഹ്റൈൻ ഇന്ത്യൻ എമ്പസിയുമായി ചേർന്ന് നടന്നുവരുന്ന യോഗാ ആഘോഷങ്ങളിൽ BICAS-ന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 11.30 വരെ സൂമിലൂടെ 'My Family Yoga Family' എന്ന പരിപാടി നടത്തപ്പെടുന്നു. ബഹറൈനിലുള്ള ഇരുപതോളം മറ്റ് സംഘടനകളും ഇതിൽ ഭാഗമാകുന്നു. എല്ലാവരും ഈ മീറ്റിംഗിൽ പങ്കെടുത്ത് യോഗയുടെ പ്രാധാന്യം ഉൾക്കൊള്ളണമെന്നു ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 39104176, 39458020, 39237596
Next Story