വർച്ചക്കേസിനെ കുഴൽപ്പണക്കേസ് ആക്കി തിരിച്ചുവിട്ട് കവർച്ചക്കാരെ രക്ഷിക്കാനും അതോടൊപ്പം ബിജെപി. നേതാക്കളെ പ്രതികൂട്ടിൽ നിർത്തി അപമാനിക്കുവാനും പൊലീസ് ശ്രമിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമാണ് ഉള്ളതെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.

പ്രതികളാക്കപ്പെട്ട 21 പേരിൽ 9 പേർ സിപിഎമ്മുകാരും 5 പേർ സിപിഐ ക്കാരുമാണ്. അതുകൊണ്ടു തന്നെ പ്രതികളുടെ ഫോൺ കാളുകൾ പരിശോധിക്കുവാൻ പോലും തയ്യാറാകാഞ്ഞ പൊലീസ് പരാതിക്കാരന്റെ ഫോൺ കാളുകൾ ചെക്ക് ചെയ്ത് അദ്ദേഹം ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു അപമാനിക്കാൻ ശ്രമിക്കുകയാണ്.

കേസ് അന്വേക്ഷണ വിവരങ്ങൾ കേസ് തീരും വരെ പുറത്തുവിടുവാൻ പാടില്ല എന്ന കോടതി വിധി ഉള്ളിടത്താണ് പ്രതികളെ രക്ഷിക്കുവാനും ബിജെപി. യെ അപകീർത്തിപ്പെടുത്തുവാനും അസത്യങ്ങൾ പ്രചരിപ്പിക്കുന്നത്. ബിജെപി. ക്കെ എതിരെ ഒരു തെളിവും ഹാജരാക്കാൻ സാധികാത്ത പൊലീസ് ബി. .ജെ.പി. നേതാക്കളെ ചോദ്യം ചെയ്യുവാൻ വിളിപ്പിച്ച് അപകീർത്തി പ്പെടുത്താനുള്ള ഗൂഢ നീക്കമാണ് നടത്തുന്നത്.

പാർട്ടി നേതാക്കളെക്കാളും വല്യ പാർട്ടി നേതാക്കളായി പൊലീസ് മാറുകയാണ്.
മഞ്ചേശ്വരത്തെ കേസിനു പിന്നിലും ഉള്ള ലക്ഷ്യം ഇത് തന്നെയാണ്. കെ. സുരേന്ദ്രനെ കള്ളക്കേസിൽ പ്പെടുത്തി അപകീർത്തിപ്പെടുത്തുവാനുള്ള സിപിഎം നീക്കം വിലപ്പോവില്ല.

കോടികളുടെ വനം കൊള്ള മറച്ചുവെക്കുവാൻ വേണ്ടിയാണ് ഈ നീക്കം. വനം കൊള്ളയ്ക്കെതിരെ നാളിതുവരെ ഒരു കേസും എടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് കേസ് എടുത്തത് നിരപരാധികളായ 46 ആദിവാസികൾക്കെതിരെ ആണ് എന്നോർക്കണം. പൊലീസിന്റെയും സർക്കാരിന്റെയും ബിജെപി. വേട്ട തുടരുകയാണെങ്കിൽ ബിജെപി. അതിനെ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിന്റെ ബിജെപി. വേട്ടയ്ക്കെതിരെ ബിജെപി. ജില്ലാ കോർ കമ്മറ്റി അംഗങ്ങൾ സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരം ആലപ്പുഴ ജില്ല യിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ദക്ഷിണ മേഖലാ പ്രസിഡണ്ട് കെ. സോമൻ മുഖ്യ പ്രഭാഷണം നടത്തി.

കോർ കമ്മറ്റി അംഗങ്ങളും ജനറൽ സെക്രട്ടറിമാരുമായ പി.കെ. വാസുദേവൻ, ഡി.അശ്വനി ദേവ് എന്നിവർ സംസാരിച്ചു.

ബിജെപി. ജില്ലാ ഉപാധ്യക്ഷൻ എൽ.പി. ജയചന്ദ്രൻ, ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡണ്ട് കെ.പ്രദീപ്, ജില്ലാ മീഡിയ സെൽ കൺവീനർ അജിത്കുമാർ പിഷാരത്ത് എന്നിവർ സംബന്ധിച്ചു .