- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സീൻ സ്വീകരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ; അക്കൗണ്ടുകൾ ഒന്നാക്കാൻ കോവിൻ പോർട്ടലിൽ അവസരം
തിരുവനന്തപുരം: രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചവർക്ക് അക്കൗണ്ടുകൾ ഒന്നാക്കാൻ കോവിൻ പോർട്ടലിൽ അവസരം. വ്യത്യസ്ത നമ്പറുകൾ ഉപയോഗിച്ചവർക്ക് അന്തിമ വാക്സിനേഷൻ സർട്ടിഫിക്കറ്റിനു പകരം ഫസ്റ്റ് ഡോസ് എടുത്തുവെന്ന രണ്ട് സർട്ടിഫിക്കറ്റുകളാണു ലഭിച്ചത്. ഇതു പരിഹരിക്കാനാണു പുതിയ സംവിധാനം.
വ്യക്തിയുടെ പേര്, വയസ്സ്, ലിംഗം തുടങ്ങിയവ ഒത്തുനോക്കിയാണു സർട്ടിഫിക്കറ്റുകൾ ഒരുമിപ്പിക്കുന്നത്. ഇതിൽ തിരുത്തൽ ആവശ്യമെങ്കിൽ Raise an issue ഓപ്ഷനിലെ Certificate correction തിരഞ്ഞെടുക്കുക. പുതിയ ഫീച്ചർ ലഭ്യമായെങ്കിലും പലപ്പോഴും സാങ്കേതിക തടസ്സങ്ങളുണ്ട്.
Next Story