- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
രണ്ടാഴ്ച്ചക്കുള്ളിൽ നിലവിലെ നിയന്ത്രണങ്ങൾ നീക്കാൻ ആൽബർട്ടയും; കാനഡ ദിനമായ ജൂലൈ 1 മുതൽ ജനങ്ങൾക്ക് സ്വാതന്ത്ര്യം അനുഭവിക്കാം
കാനഡ ദിനത്തിൽ ആൽബർട്ടയിൽ മിക്കവാറും എല്ലാ കോവിഡ് പൊതുജനാരോഗ്യ നിയന്ത്രണങ്ങളും നീക്കംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. പ്രവിശ്യ അതിന്റെ പദ്ധതിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നതോടെ ജൂലൈ 1 മുതൽ ജനങ്ങൾക്ക് സ്വാതന്ത്ര്യം അനുഭവിക്കാനാവും.
പ്രവിശ്യയുടെ മൂന്ന് ഘട്ടങ്ങളായുള്ള പുനരാരംഭിക്കൽ പദ്ധതിയുടെ അവസാന ഘട്ടത്തിന് ആവശ്യമായ വാക്‌സിൻ പരിധി വ്യാഴാഴ്ച പൂർത്തീകരിച്ചതോടെയാണ് തുറക്കാൻ തീരുമാനിച്ചത്.ആൽബർട്ടൻസിലെ 70 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസ് എങ്കിലും കോവിഡ് -19 വാക്‌സിൻ ലഭിച്ചു.പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചതിനും 16 മാസത്തെ കഠിനമായ നിയന്ത്രണങ്ങൾ സഹിച്ചതിനും അധികൃതർ ജനങ്ങൾക്ക് നന്ദി പറയാനും മറന്നില്ല.
ജൂണിൽ സ്റ്റേജ് 1 ആരംഭിച്ചതിനുശേഷം സജീവമായ കേസുകളുടെ എണ്ണം 61 ശതമാനം കുറഞ്ഞിട്ടുണ്ട്. മാത്രമല്ല ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണ്തതിലും കുറവുണ്ടായിട്ടുണ്ട്. ഇതോടെ ജൂലൈ മാസം മുതൽഇൻഡോർ സോഷ്യൽ ഒത്തുചേരലിനുള്ള വിലക്കും ഔട്ട്ഡോർ ഒത്തുചേരലിനുള്ള നിലവിലെ നിയന്ത്രണങ്ങളും എടുത്തുകളയും. ബിസിനസുകൾക്കും ആരാധനാലയങ്ങൾക്കുമായുള്ള ശേഷി പരിധി ഇല്ലാതാകും. മാസ്‌കുകൾ നിർബന്ധമാക്കുന്ന നിയമങ്ങളും റദ്ദാക്കപ്പെടും.