- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക് ലന്റിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ എങ്ങും നാശനഷ്ടം; മരങ്ങൾ കടപുഴകി വീണ് കെട്ടിടങ്ങൾ പലതും തകർന്നു;ഇന്നും മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം
ഓക് ലന്റിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ എങ്ങും നാശനഷ്ടം. വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരങ്ങൾ മറിഞ്ഞുവീണതിനെത്തുടർന്ന് പല വീടുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടാവുകയും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നോർത്ത് ലാൻഡിലും ഞായറാഴ്ച പുലർച്ചെ മുമ്പ് നോർത്ത് ലാൻഡിലും ഗ്രേറ്റ് ബാരിയർ ഐലന്റിലും കോറമാണ്ടൽ പെനിൻസുലയിലും ചെറിയ ചുഴലിക്കാറ്റുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിഭാഗം അറിയിച്ചു. പാപ്പറ്റോറ്റോയിലെ കാവെൻഡിഷ് ഡ്രൈവ്, ഷെർലി റോഡ് എന്നിവടങ്ങളിൽ ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് അയച്ചിരുന്നു.
നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തിന്റെ ഭൂരിഭാഗവും തെക്ക് ദ്വീപിന്റെ കിഴക്ക് ഭാഗത്തും തിങ്കളാഴ്ച വരെ കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്.