ഡബ്ലിൻ : അയർലണ്ടിൽ പുതിയ ഇളവുകൾ ജൂലൈ 5 മുതൽ പ്രാബല്യത്തിൽവരും. ഡെൽറ്റാ വേരിയന്റ് ഭീഷണിക്കിടയിലും റീഓപ്പണിങ് പദ്ധതിയുമായി അയർലണ്ട് മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ആരോഗ്യ മാർഗനിർദ്ദേശത്തിന് വിധേയമായി ഇൻഡോർ ഡൈനിംഗും മദ്യപാനവും അനുവദിക്കും.വീടിനുള്ളിൽ മറ്റ് മൂന്ന് കുടുംബങ്ങൾക്ക് കൂടി ഒത്തുകൂടാം.വിവാഹത്തിലും മറ്റും 50 പേർക്ക് പങ്കെടുക്കാം.ആദ്യ കുർബ്ബാന, മാമോദീസ തടങ്ങിയവ നടത്താം.

ഓർനൈസ്ഡ് ഇൻഡോർ ഇവന്റുകൾക്ക് പരമാവധി 50 പേർക്കും വലിയ വേദികളിൽ 100 പേർക്കും ഔട്ട്ഡോർ ഇവന്റുകളിൽ പരമാവധി 200 പേർക്കും പങ്കെടുക്കാം.5,000 അംഗീകൃത ശേഷിയുള്ള ഔട്ട്ഡോർ വേദികൾക്ക് പരമാവധി 500പേരെന്ന നിബന്ധന ബാധകമാണ്.പോഡുകളിൽ ഇൻഡോർ ഫിറ്റ്‌നസ് പരിശീലനത്തിൽ ആറ് പേർക്ക് വരെ പങ്കെടുക്കാം.

ഈ ആഴ്ച അയർലണ്ടിൽ 350000 ഡോസ് വാക്‌സിനുകൾ നൽകും.ഇന്നലെ മാത്രം 58,000 ഡോസുകൾ നൽകി. ഇത് ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണെന്ന് മാർട്ടിൻ പറഞ്ഞു.