- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലഹരി വിരുദ്ധ ഓൺലൈൻ പെയിന്റിങ് മത്സരത്തിന് ഉജ്ജ്വല തുടക്കം
ദോഹ : ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്മോക്കിങ് സൊസൈറ്റിയും ഇന്റർനാഷണൽ മലയാളിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റർസ്‌ക്കൂൾ ഓൺലൈൻ പെയിന്റിങ് മത്സരങ്ങൾക്ക് ഉജ്ജ്വല തുടക്കം.
ലഹരിക്കെതിരെ ഐക്യപ്പെടാം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഖത്തറിലെ 15 ഇന്ത്യൻ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത 200ാളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
സിപ്രൊടെക് സിഇഒ ജോസ് ഫിലിപ്പ് മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എംപി ട്രേഡേഴ്സ് മാനേജിങ് ഡയറക്ടർ ഡോ. എംപി ഷാഫി ഹാജി, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ, ആന്റി സ്മോക്കിങ് സൊസൈറ്റി ഫൗണ്ടർ & സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ സംസാരിച്ചു.
റഷാദ് മുബാറക് അമാനുല്ല, ജോജിൻ മാത്യൂ, ഹംദ അമാനുല്ല, ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്സൽ കിളയിൽ, സിയാഹുറഹ്‌മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മത്സരത്തിലെ വിജയികളെ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ഓൺലൈനിൽ നടക്കുന്ന പരിപാടിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.