- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പ് പണിമുടക്കി; അബൂദബി ഗ്രീൻപാസ് സംവിധാനം താൽകാലികമായി റദ്ദാക്കി
കോവിഡ് സുരക്ഷക്കായി അബൂദബിയിൽ നടപ്പാക്കിയ ഗ്രീൻപാസ് പ്രോട്ടോകോൾ താൽകാലികമായി റദ്ദാക്കി. അൽഹൊസൻ ആപ്പിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് നടപടി. മറ്റ് കോവിഡ് മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
ഇന്നലെ മുതലാണ് കോവിഡ് പരിശോധനയുടെയും വാക്‌സിനേഷന്റെയും വിവരങ്ങൾ ലഭ്യമാക്കുന്ന അൽഹൊസൻ ആപ്പ് രാജ്യവ്യാപാകമായി പണിമുടക്കിയത്. പലർക്കും ആപ്പ് തുറക്കാൻ പോലും തടസം നേരിടുന്ന സാഹചര്യത്തിലാണ് ഇന്ന് മുതൽ തൽകാലത്തേക്ക് ഗ്രീൻപാസ് പ്രോട്ടോകോൾ പിൻവലിക്കുകയാണ് എന്ന് ദുരന്തനിവാരണ സമിതി അറിയിച്ചത്.
ഇന്ന് മുതൽ ആപ്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വരെയാണ് ഗ്രീൻപാസ് ഒഴിവാക്കുക. അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനും മറ്റും പരിശോധാഫലത്തിന്റെ എസ്എംഎസ് പകരം ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. മറ്റ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചിരിക്കണം. ആപ്പ് പണിമുടക്കിയതിനാൽ കഴിഞ്ഞ ദിവസം പലരും സൂപ്പർമാർക്കറ്റടക്കം പൊതുയിടങ്ങളിൽ പ്രവേശിക്കാൻ കഴിയാതെ വലഞ്ഞിരുന്നു.
ഈമാസം 15 മുതലാണ് അബൂദബിയിൽ ഗ്രീൻപാസ് പ്രോട്ടോകോൾ നടപ്പാക്കിയത്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ മൊബൈൽ ആപ്പിൽ പച്ചനിറമുണ്ടായിരിക്കണം എന്നതാണ് പ്രോട്ടോകോൾ.