- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി പെരുന്തേനരുവിയിൽ വീണ് യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു
വെച്ചൂച്ചിറ : സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി പെരുന്തേനരുവിയിലേക്ക് വീണ് യുവാവിനെ കാണാതായി. പൊൻകുന്നം തുറവാതുക്കൽ എബിൻ സാജനെ(20) യാണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.
ചാത്തൻതറ ഇടത്തിക്കാവിലുള്ള ബന്ധുവീട്ടിലെത്തി മടങ്ങുമ്പോഴാണ് എബിൻ സാജനും ബന്ധുക്കളും പെരുന്തേനരുവി വെള്ളച്ചാട്ടം കാണാനെത്തിയതാണ്. എബിയുടെ കൂടെ ബന്ധുക്കളായ മറ്റ് മൂന്ന് പേരും ഉണ്ടായിരുന്നു. ഇവർ സുരക്ഷിതരാണ്.
ഡാമിന് സമീപമുള്ള അരുവിയുടെ ഭാഗത്ത് നിന്ന് സെൽഫി എടുക്കുമ്പോളായിരുന്നു എബിൻ കാൽവഴുതി അരുവിലേയ്ക്ക് വീണത്. റാന്നി അഗ്നിരക്ഷാസേനയും പെരുനാട് പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്ക് ഉള്ളതിനാലും രാത്രിയായതിനാലും സ്‌കൂബാ ടീമിന്് തിരച്ചിൽ നടത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
നിരവധി ചുഴികളുള്ള പ്രദേശമാണ് ഇവിടം. പ്രദേശത്ത് മഴപെയ്ത് കഴിഞ്ഞാൽ പാറകളിൽ വഴുക്കൽ ഉണ്ടാകാറുണ്ട്. ഇത് കണക്കാതെയാണ് പെരുന്തേനരുവിയിൽ എത്തുന്നവർ ഫോട്ടോ എടുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ