ന്റെ അനിതരസാധാരണമായ പാടവത്തിലൂടെ ക്രിസ്റ്റ്യാനോ റോണാൾഡോ ഇന്നലെ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു വരികൂടി സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തു. മ്യുണിക്കിൽ ജർമ്മനിക്കെതിരെ നടന്ന മത്സരത്തിലാണ് പോർച്ചുഗലിന്റെ ഇതിഹാസം കാണികൾക്ക് ഒരിക്കലും മറക്കാനാകാത്തെ നയനവിരുന്നൊരുക്കിയത്. താൻ നേടിയ ഗോളിലൂടേ 1-0 ത്തിന് പോർച്ചുഗലിനെ മുന്നിലെത്തിച്ചെങ്കിലും മറ്റൊരു പാസ്സായിരുന്നു ക്രിസ്റ്റ്യാനോ റോണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസത്തിന്റെ മാസ്മരികത ദൃശ്യമാക്കിയത്.

റോണാൾഡോയുടെ കാലുകളിൽ നിന്നും പന്തുപിടിച്ചെടുക്കാൻ ശ്രമിച്ച ചെൽസിയ ഡിഫൻഡർ അന്റോണിയോ റൂഡിഗറുടെ തലക്കുമീതെയാണ് റൊണാൾഡോ പന്ത് പറത്തിയത്. അതുമാത്രമല്ല, പറന്നുയർന്ന പന്ത് താഴേക്ക് വരുമ്പോൾ അത് പിടിച്ചെടുക്കാനെന്നവണ്ണം കൈനീട്ടി നിന്ന റോണാൾഡോ പന്ത് കൈയിൽ തൊട്ടുതൊട്ടില്ലെന്നായപ്പോൾ കൈകൾ പിൻവലിച്ച് പുറകോട്ട് നോക്കാതെ കാലുകൊണ്ടുതന്നെ പന്തടിച്ച് തന്റെ സഹകളിക്കാരന്റെ ബൂട്ടിലെത്തിച്ചു. റൂഡിഗർ പോലും ഒരുനിമിഷം സ്തബ്ദനായിപ്പോയ പ്രകടനമായിരുന്നു അത്.

ഈയൊരൊറ്റ പാസ്സുമതി ക്രിസ്റ്റ്യാനോ റോണാൾഡോയെ എക്കാലത്തേയും മികച്ച കളിക്കാരനാക്കൻ എന്നാണ് സമൂഹമാധ്യമങ്ങളിൽ വന്ന കമന്റ്. ഇത് യാഥാർത്ഥ്യമാണോ എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഫുട്ബോൾ പ്രേമികൾ എഴുതുന്നു. പന്ത് കൈകൊണ്ട് പിടിച്ചെടുക്കാൻ എന്നവണ്ണമുള്ള റൊണാൾഡോയുടെ അഭിനയമാണ് എല്ലാവരെയും വിസ്മയിപ്പിച്ചത്. റുഡിഗർ പോലും അതുവിശ്വസിച്ചു എന്നതിലാണ് അദ്ഭുതം. തൊട്ടടുത്ത നിമിഷമണ് അതിലും അദ്ഭുതമായ നീക്കം വരുന്നത്.

ഒരു ഫുട്ബോൾ കളിക്കാരനുവേണ്ട, പന്തടക്കം, ചടുലത, സൂക്ഷ്മനിരീക്ഷണം, പെട്ടെന്നൊരു തീരുമാനം എടുക്കാനുള്ള കഴിവ്, മൈതാനത്തെക്കുറിച്ചുള്ള അവബോധം എന്നിങ്ങനെ എല്ലാ ഗുണങ്ങളും ഒരുമിച്ച് സമ്മേളിച്ച ഒരു നിമിഷമായിരുന്നു അത്. റുഡിഗറിനെ ശരിക്കും വിഢിയാക്കുകയായിരുന്നു തന്റെ അഭിനയത്തിലൂടെ റോണാൾഡോ എന്നാണ് കമന്റേറ്റർ ആൻഡ്രൂ ലിയോംഗ് പറഞ്ഞത്.

ഇന്നലെ ഒരു ഗോൾ നേടിയതോടെ ഈ ടൂർണമെന്റിൽ ഇതുവരെ മൂന്നു ഗോളുകളാണ് ഈ മാന്ത്രികൻ നേടിയിരിക്കുന്നത്. മാത്രമല്ല, യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ആരംഭം മുതൽ തന്നെ 12 ഗോൾ നേടിയ ഒരേയൊരു കളിക്കാരനാവുകയും ചെയ്തിരിക്കുകയാണ് ഈ പോർച്ചുഗൽ താരം. തന്റെ റെക്കോർഡ് ഗോളിലൂടെ മുന്നേറ്റം നടത്തിയെങ്കിലും ജർമ്മൻ ശക്തിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പോർച്ചുഗലിന് ആയില്ല. ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി 2-1 ന് ജർമ്മനി മുന്നിലെത്തി.

രണ്ടാം പകുതിയിൽ കായ് ഹവേർട്സും റോബിൽ ഗോസെൻസും രണ്ടു ഗോളുകൾ കൂടി നേടിയതോടെ ജർമ്മനി 4-1 എന്ന നിലയിലേക്ക് ഉയർന്നു. അതിനുശേഷം പോർച്ചുഗലിനുവേണ്ടി ഡിയോഗോ ജോട ഒരു ഗോൾ കൂടി സ്‌കോർചെയ്ത് മത്സരം 4-2 എന്ന നിലയിലേക്കെത്തിച്ചു.