കൊട്ടിയൂർ: കടുത്ത കൊ വിഡ്‌നിയന്ത്രണങ്ങളോടെ നടത്തിയ കൊട്ടിയുർ രേവതി മഹോത്സവം ഇന്ന് രാത്രിയോടെ സമാപിക്കും. 28 നാൾ നീണ്ടുനിന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം തൃക്കലശ്ശാട്ടോടെയാണ് സമാപിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാതെ രണ്ടാംവർഷമാണ് ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് പന്തീരിടി പൂജയ്ക്കൊപ്പം വലിയ വട്ടളം പായസം നിവേദിച്ചു. തുടർന്ന് ഉച്ചശീവേലിക്കിടെ ഏഴില്ലക്കാരായ വാളശ്ശന്മാർ തിരുവഞ്ചിറയിൽ വാളാട്ടം നടത്തി. കുടിപതികളുടെ തേങ്ങയേറിന് ശേഷം ആയിരം കുടം അഭിഷേകം. സന്ധ്യയോടെ മത്തവിലാസം കൂത്ത് സമർപ്പണവും നടന്നു.