- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലിക്കടത്തിന്റെ പേരിൽ വീണ്ടും കൊലപാതകം; കാലികളെ മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ മൂന്ന് പേരെ ജനക്കൂട്ടം മർദിച്ചുകൊന്നു: ഗുജറാത്തിൽ കാലിക്കടത്ത് തടയാൻ ശ്രമിച്ചയാളെ ലോറി കയറ്റി കൊന്നു
അഗർത്തല: രാജ്യത്ത്് കാലിക്കടത്തിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട ആക്രമണവും കൊലപാതകവും. കാലികളെ മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ മൂന്ന് യുവാക്കളെ ജനക്കൂട്ടം മർദിച്ചുകൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുർ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ജയദ് ഹുസൈൻ (30), ബിലാൽ മിയാഹ് (28), സൈഫുൽ ഇസ്ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. സെപഹിജാല ജില്ലക്കാരാണ് മരിച്ച മൂന്നുപേരും.
അഗർത്തലയിലേക്ക് ലോറിയിൽ കാലികളുമായി പോകുമ്പോഴാണ് ആൾക്കൂട്ടം ഇവരെ കാലികളെ മോഷ്ടിച്ചു എന്നാരോപിച്ച് ആക്രമിച്ചത്. വാഹനം തടഞ്ഞ അക്രമികൾ ആയുധങ്ങളും മറ്റും ഉപയോഗിച്ച് ഇവരെ ആക്രമിക്കുക ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസ് എത്തുമ്പോഴേയ്ക്കും ആൾക്കൂട്ടം തടിച്ചു രൂടിയിരുന്നു. ഇവരിൽ നിന്നും യുവാക്കളെ മോചിപ്പിച്ച് അഗർത്തല ഗവ. മെഡിക്കൽ കോളജിലെ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും ഇവർ മരിച്ചു. അക്രമികളെ പിടികൂടാനായിട്ടില്ല.
കാലിക്കടത്ത് തടയാൻ ശ്രമിച്ചയാളെ ലോറി കയറ്റി കൊന്നു
ഗുജറാത്ത്: കാലിക്കടത്ത് തടയാൻ ശ്രമിച്ചയാളെ ലോറി കയറ്റി കൊന്നകേസിൽ 10 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലേക്ക് കാലികളുമായി പോയ ലോറി തടയാൻ ശ്രമിച്ച ഹർദിക് കൻസാര (29) ആണ് കൊല്ലപ്പെട്ടത്. ധർമപുർ വൽസാഡ് ദേശീയ പാതയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിഎച്ച്പി പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ട ഹർദിക്.