- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
28 മണിക്കൂറിനുള്ളിൽ പത്ത് നില കെട്ടിടം; ലോകത്തെ ഞെട്ടിച്ച് അത്ഭുത നിർമ്മാണ മാതൃകയുമായി ചൈന: സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന വീഡിയോ കാണാം
ബീജീങ്: കോവിഡ് രൂക്ഷമായ സമയത്ത് 15 ദിവസങ്ങൾ കൊണ്ട് 150 കിടക്കകൾ ഉള്ള ആശുപത്രി പണിത് ഞെട്ടിച്ച രാജ്യമാണ് ചൈന. മനസ്സുവച്ചാൽ എന്തും സാധ്യമെന്ന് പലവട്ടം ചൈന തെളിയിച്ചിട്ടുമുണ്ട്. ഇപ്പോൾ ഇതാ ചൈനയിൽ നിന്നും മറ്റൊരു അത്ഭുത നിർമ്മാണത്തിന്റെ വാർത്തയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 28 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമ്മിച്ചാണ് ചൈന ലോകത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുന്നത്.
ചാങ്ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ ബ്രോഡ് ഗ്രൂപ്പ് ആണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ നിർമ്മിക്കാൻ വർഷങ്ങൾ വേണ്ടി വരുന്ന കെട്ടിടമാണ് ചൈന കണ്ണടച്ചു തുറക്കുന്നതിലും വേഗത്തിൽ നിർമ്മിച്ച് വിസ്മയം തീർ്തതത്. ഭൂമികുലുക്കത്തെ ചെറുക്കാൻ കെൽപുള്ളതാണ് ഈ കെട്ടിടമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. കെട്ടിടം നിർമ്മിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മുറികൾ ഉൾപ്പടെയുള്ള കെട്ടിടത്തിന്റെ ഭാഗങ്ങൾ നേരത്തേ ഫാക്ടറിയിൽ നിർമ്മിക്കുകയും പിന്നീട് ഇവ കെട്ടിടം പണിയുന്ന സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർക്കുകയുമാണ് ചെയ്തത്.
പ്രീഫ്രാബ്രിക്കേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഷിപ്പിങ് കണ്ടെയ്‌നറിന്റെ മാതൃകയിൽ ഒരേ അളവുകളിലാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ തയാറാക്കിയിരിക്കുന്നത്. അതിനാൽ, ഇവ അനായാസമായി കെട്ടിടം പണിയുന്ന സ്ഥലത്ത് എത്തിക്കാൻ കഴിയും. നിർമ്മാണസ്ഥലത്ത് ഇവ എത്തിച്ച് ഒന്നിനുമുകളിൽ ഒന്നായി ക്രെയിൻ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ആവശ്യമെങ്കിൽ ഇവയെല്ലാം അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്ത് ഇതേ പോലെ കെട്ടിടം നിർമ്മിക്കുകയും ചെയ്യാം. ഇപ്രകാരം 200 നില കെട്ടിടം വരെ പണിതുയർത്താനാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.