വാഷിങ്ടൺ ഡി.സി.: കനേഡിയൻ പൗരന്മാരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിയുന്നതുവരെ തൽക്കാലത്തേക്ക് കാനഡയിലേക്കുള്ള അത്യാവശ്യ സർവീസുകൾ ഒഴിച്ചു എല്ലാ യാത്രകളും ജൂലായ് 21 വരെ ദീർഘിപ്പിക്കുന്നതായി ജൂൺ 18 വെള്ളിയാഴ്ച കനേഡിയൻ അധികൃതർ അറിയിച്ചു.കനേഡിയൻ പ്രധാനമന്ത്രിക്ക് നിരവധി സമ്മർദങ്ങൾ കാനേഡിയൻ അതിർത്തി അടച്ചിടുന്നതിനെതിരെ നേരിടേണ്ടി വന്നെങ്കിലും ഉറച്ച നിലപാടെടുക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിൽ നിന്നും മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നും അത്യാവശ്യ കാര്യങ്ങൾക്കൊഴികെ യാത്ര നിരോധിച്ചിരിക്കയാണ്. മാർച്ച് 2020 നാണ് ആദ്യമായി കാനഡ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കാനേഡിയൻ പോപ്പുലേഷനിൽ ഇതുവരെ 73.4 ശതമാനം പേർക്ക് ഒരു ഡോസെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞതായി പ്രധാനമന്ത്രി അറിയിച്ചു. വെറും 5.5 ശതമാനം പേർക്ക് മാത്രമേ രണ്ടു ഡോസു വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കു പോലും കോവിഡ് 19 മറ്റുള്ളവർക്ക് നൽകാൻ കഴിയുമെന്നും, ആ സാഹചര്യം പോലും ഒഴിവാക്കുന്നതിനാണ് ഇത്രയും കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

ചരക്കുകൾ ട്രേയ്സ് ചെയ്യുന്നതിനോ, കടത്തുന്നതിനോ നിയന്ത്രണങ്ങൾ ഇല്ലെങ്കിലും 2019 നെ അപേക്ഷിച്ചു ഇതിൽ 17 ശതമാനം കുറവ് വന്നിട്ടുണ്ട്. കനേഡിയൻ തീരുമാനത്തെ കാനഡയുടെ ട്രേയ്ഡിങ് പാർട്ടണറായ യു.എസ്. തെറ്റായ തീരുമാനമായിട്ടാണ് വിശേഷിപ്പിച്ചത്.