- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു; ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: പീഡിപ്പിച്ചയാളും ചിത്രം പകർത്തിയ യുവാവും പിടിയിൽ
വൈക്കം: യുവതിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്യുകയും അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവും പീഡിപ്പിച്ച യുവാവും അറസ്റ്റിൽ. വീട്ടിൽ ആളില്ലാത്ത സമയത്ത് യുവതിയെ എത്തിച്ച് പീഡിപ്പിക്കാൻ സൗകര്യം ഒരുക്കുകയും ചിത്രം മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് അവർമ വട്ടപ്പറമ്പിൽ നന്ദുവാണ് (21) അറസ്റ്റിലായത്. കുറവിലങ്ങാട് കോയിക്കൽ ലിറ്റോ കെ.ലാൽ (22) ആണ് പീഡനത്തിന് പിടിയിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. വെള്ളൂർ എസ്എച്ച്ഒ സി.എസ്.ദീപു, എസ്‌ഐ കെ.ഡി.ദിലീപൻ, എഎസ്‌ഐ വി.കെ.വിനോദ്, സിടിഒ നന്ദകുമാർ, മുഹമ്മദ് ഷാഫി എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്.
Next Story