- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അലബാമയിൽ 15 കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; 29കാരനായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഒമ്പതു മാസം പ്രായമായ കുഞ്ഞും അടക്കം പത്ത് മരണം
അലബാമയിൽ 15 കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. 29കാരനായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ കോഡി ഫോക്‌സും അദ്ദേഹത്തിന്റെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അരിയാന ഫോക്‌സും ആണ് ആദ്യം മരിച്ചത്. കോഡി ഫോക്‌സ് സംഭവ സ്ഥലത്ത് തന്നെ മരിക്കുക ആയിരുന്നു. ശനിയാഴ്ച അലബാമയിലെ മോണ്ട് ഗോമറിയിലാണ് അപകടം ഉണ്ടായത്. കാറുകൾ ഒന്നിനു പുറകെ ഒന്നായി 15 കാറുകൾ അപകടത്തിൽപ്പെടുക ആയിരുന്നു.
നാലിനും 17നും ഇടയിൽ പ്രായമുള്ള അനാഥ കുട്ടികളാണ് മരിച്ച മറ്റ് എട്ട് പേർ. കാറുകളുടെ കൂട്ടയിടിക്കിടെ ഇവർ സഞ്ചരിച്ച ബസിന് തീ പിടിച്ച്് എട്ടു കുട്ടികളും വെന്തു മരിക്കുക ആയിരുന്നു. വെക്കേഷൻ ആഘോഷിക്കാൻ പോയ കുട്ടികളാണ് വാനിന് തീപിടിച്ച് വെന്തു മരിച്ചത്. മരിച്ചവരെല്ലാം പെൺകുട്ടികളാണ്.
മരിച്ച കോഡി ഫോക്‌സ് ടെന്നസെയിലെ ന്യൂ ഹോപ്പ് വൊളന്റീർ ഫയർ ഡിപ്പാർട്ട്‌മെന്റിലെ ഫയർ ചീഫ് ആണ്. അപകടത്തിൽ പരിക്കേറ്റ ഇയാളുടെ കാമുകി ഹെയിൽ ആൻഡേഴ്‌സെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തതായാണ് വിവരം.