- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് മലയാളികൾ ആറാമത് ആരോഗ്യ വെബിനാർ 25ന്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ആറാമത്തെ ആരോഗ്യവെബിനാർ ജൂൺ മാസം 25 -ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ, ഉദര രോഗങ്ങളും -പ്രതിവിധിയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഉദരരോഗ വിദഗ്ദ്ധനും, കുവൈറ്റിലെ പ്രശസ്തഫിസിഷ്യനും, ഇന്ത്യൻ ഡോക്ടേർസ് ഫോറം പ്രതിനിധിയുമായ ഡോ. ജോസഫ് തരകൻ മുഖ്യ പ്രഭാഷണംനിർവഹിക്കുന്നതും, സംശയങ്ങൾക്ക് നേരിട്ട് മറുപടി നൽകുന്നതുമാണ്.
സൂം അപ്ലിക്കേഷൻ മുഖേനയുള്ളഈ വെബ്ബിനാറിൽ സംബന്ധിക്കുന്നതിനുള്ള ലിങ്കിനും, മറ്റ് വിശദാംശങ്ങൾക്കും ചുവടെ ചേർക്കുന്നഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജോർജ് ചെറിയാൻ (ഫോൺ : 51456066),
മുഹമ്മദ് ഷുഹൈൽ (ഫോൺ : 55290976),
ഷെമീർ റഹീം (ഫോൺ : 66177436),
ശാരീരിക ആരോഗ്യം നിലനിർത്തി രോഗങ്ങളെ പ്രതിരോധിക്കേണ്ട ഇക്കാലത്ത് വ്യത്യസ്ത വിഷയങ്ങളെമുൻ നിർത്തി ഇതിനോടകം നടത്തിയ 5 വെബിനാറുകളിലും പ്രവാസികളുടെ പങ്കാളിത്തംശ്രദ്ധേയമായിരുന്നുവെന്ന് കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് പ്രസിഡന്റ് ജോർജ് ചെറിയാൻ, ജനറൽസെക്രട്ടറി ജേക്കബ് റോയി, ജനറൽ പ്രോഗ്രാം കൺവീനർ ഷെമീർ റഹീം എന്നിവർ അറിയിച്ചു. ഈഅവസരം പരമാവധി പ്രയോജനപ്പെടുത്താൻ മുഴുവൻ ആളുകളോടും ഭാരവാഹികൾ അഭ്യർത്ഥിച്ചു.