ലോകത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ഭാരതത്തിന്റെ സംഭാവനയാണ് യോഗ എന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ പറഞ്ഞു.ലോകം മുഴുവൻ സുഖമായിരിക്കുവാൻ ഭാരതത്തിലെ ഋഷീശ്വരന്മാരുടെ സംഭാവനയായ ' യോഗ ' ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ സമർപ്പിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയ നരേന്ദ്ര മോദിയെ ഇന്ന് ലോക രാഷ്ട്രങ്ങൾ ഏറ്റവും ജനപ്രീതിയും കഴിവും ഉള്ള നേതാവായി അംഗീകരിച്ചിരിക്കുന്നു.

ഭാരതത്തിനൊപ്പം കേരളവും മാറണം. ജനങ്ങൾ വീണ്ടും പ്രകൃതിയിലേക്കും പാരമ്പര്യത്തിലേക്കും യോഗയിലേക്കും മടങ്ങണം. പ്രകൃതിക്ക് ദോഷം വരുത്തുന്ന പ്രവർത്തികളിൽ നിന്നും പിന്മാറണം. പ്രകൃതിയെ സംരക്ഷിക്കുക എന്ന പ്രതിജ്ഞ കൂടി ഈ ദിനത്തിൽ നാം എടുക്കണം അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബിജെപി. ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യോഗ ദിനവും യോഗ പ്രദർശനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി. ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.ബിജെപി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ യോഗയുടെ പ്രാധാന്യം വിശദീകരിച്ചു.

യോഗ ഇൻസ്ട്രക്ടർ എൻ.എം. റിച്ചു, പരിപാടിയുടെ മുഖ്യ സംഘാടകൻ യുവമോർച്ച ജില്ലാ പ്രസിഡണ്ട് അനീഷ് തിരുവമ്പാടി, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി.ദാസ്, മീഡിയ സെൽ കോ -കൺവീനർ സുരേഷ് കുമാർ, ജില്ലാ കമ്മറ്റി അംഗം വാസുദേവക്കുറുപ്പ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വിശ്വവിജയപാൽ, മറ്റു ഭാരവാഹികളായ ശശികുമാർ, മുരളീധരൻ, ശരത് എന്നിവർ സംസാരിച്ചു.