- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുല്യശക്തികളുടെ പോരാട്ടത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി ഇരു ടീമുകളും; കോപ്പാ അമേരിക്കയിൽ ഓരോ ഗോൾ വീതം നേടി സമനില പിടിച്ച് യുറുഗ്വായും ചിലിയും
സൂയിയാബ: കോപ്പ അമേരിക്ക ഗ്രൂപ്പ് എ മത്സരത്തൽ സമനില പിടിച്ച് യുറുഗ്വായും ചിലിയും. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. യുറുഗ്വായും ചിലിയും ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ മത്സരത്തിൽ ഇരു ടീമുകൾക്കും ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിച്ചില്ല.
മത്സരത്തിന്റെ 26-ാം മിനിറ്റിൽ എഡ്വാർഡോ വാർഗസ്സ് നേടിയ ഗോളിൽ ചിലിയാണ് ആദ്യം മുന്നിലെത്തിയത്. ബെൻ ബ്രെർട്ടണുമൊത്തുള്ള വാർഗസ്സിന്റെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പോസ്റ്റിന്റെ വലതുഭാഗത്തു നിന്നുള്ള വാർഗസ്സിന്റെ ഷോട്ട് മുസ്ലേരയ്ക്ക് യാതൊരു അവസരവും കൊടുക്കാതെ വലയിലെത്തി.
66-ാം മിനിറ്റിൽ യൂയിസ് സുവാരസിലൂടെയാണ് യുറഗ്വായ് ഗോൾ മടക്കിയത്. പകരക്കാരനായി ഇറങ്ങിയ ഫകുണ്ടോ ടോറസെടുത്ത കോർണറിൽ നിന്നായിരുന്നു യുറഗ്വായുടെ ഗോൾ. ബോക്‌സിൽ വെച്ച് വെസിനോ ഹെഡ് ചെയ്ത പന്ത് സുവാരസ് വലയിലെത്തിക്കുകയായിരുന്നു. ഇത് ചിലി താരം ആർതുറോ വിദാലിന്റെ സെൽഫ് ഗോളാണെന്ന സംശയം ഉയർന്നെങ്കിലും സുവാരസിന്റെ പേരിൽ തന്നെ ഗോൾ അനുവദിക്കപ്പെടുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് എയിൽ അഞ്ചു പോയന്റുമായി ചിലി ഒന്നാം സ്ഥാനത്തേക്കുയർന്നു. ഒരു തോൽവിയും ഒരു സമനിലയുമായി യുറഗ്വായ് നാലാം സ്ഥാനത്താണ്.