- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മെഡികെയർ ആനുകൂല്യത്തോടൊപ്പം ഡെന്റൽ , വിഷൻ ഉൾപ്പെടുത്തണമെന്ന് ഷൂമറും ബർണിയും
വാഷിങ്ടൺ ഡി.സി : അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ഇപ്പോൾ ലഭിക്കുന്ന മെഡികെയർ ആനുകൂല്യങ്ങളോടൊപ്പം ഡെന്റൽ , വിഷൻ , ഹിയറിങ് എയ്ഡ് ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന സമ്മർദവുമായി ബർണി സാന്റേഴ്‌സും ചക്ക് ഷുമ്മറുംഡെമോക്രാറ്റിക്ക് പാർട്ടി സെനറ്റർമാരായ ഇരുവരും ജൂൺ 20 ഞായറാഴ്ചയാണ് ഈ നിർദ്ദേശം ബൈഡന് മുൻപിൽ സമർപ്പിച്ചത് .
1960 മുതൽ മില്യൺ കണക്കിന് പ്രായമായ അമേരിക്കൻ പൗരന്മാർക്ക് മെഡികെയർ ആനുകൂല്യം ലഭിച്ചിരുന്നുവെങ്കിലും വിഷൻ , ഡെന്റൽ , ഹിയറിങ് ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വലിയ തുക ഇതിനുവേണ്ടി ചിലവഴിക്കേണ്ടി വന്നിരുന്നുവെന്നും പലരും ഇതുകൊണ്ട് തന്നെ ചികിത്സ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു .
സെനറ്റ് മെജോറിറ്റി ലീഡർ ഷുമ്മർ കഴിഞ്ഞ എപ്രിൽ മാസം പ്രസിഡന്റ് ബൈഡൻ കൊണ്ട് വന്ന അമേരിക്കൻ ജോബ്സ് ആൻഡ് ഫാമിലി പ്ലാനിൽ ഈ ആനുകൂല്യം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സെന്റ് ഹൗസ് ഈ ആവശ്യം നിരാകരിച്ചു .
ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ 2020 ൽ നടത്തിയ പഠനത്തിൽ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ള അഞ്ചിൽ ഒരാൾക്ക് ഡെന്റൽ ചികിത്സ ശരിയായി ലഭിക്കാത്തതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു .
വെർമോണ്ടിൽ നിന്നുള്ള സെനറ്റർ ബെർണിയും മെജോറിറ്റി ലീഡർ ഷുമ്മറും കൊണ്ട് വന്ന നിർദേശങ്ങൾ സെനറ്റും ബൈഡനും അംഗീകരിക്കുകയാണെങ്കിൽ അമേരിക്കയിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചു ഇത് വളരെയേറെ പ്രയോജനപ്പെടും