- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്ത് ദിവസത്തെ ഹോം ഐസോലേഷന് ഇളവില്ല; ഡയാനയുടെ പ്രതിമ അനാവരണം ചെയ്യാൻ ഹാരി ഇന്നോ നാളയോ എത്തും; വല്ലതും പറഞ്ഞാൽ മേഗൻ വഴി പാട്ടാവുമോയെന്ന് ഭയന്ന് വല്യപ്പന്റെ അടക്കിന് വന്ന ഹാരിയോട് വില്യമും കേറ്റും മിണ്ടില്ല
ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിയ ഹാരി രാജകുമാരൻ വീണ്ടും ബ്രിട്ടന്റെ മണ്ണിലേക്ക് എത്തുകയാണ്. അടുത്ത 24 മണിക്കൂറുകൾക്കുള്ളിൽ ഹാരി യുകെയിലെത്തുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മാത്രമല്ല രാജ്യത്ത് നിലനില്ക്കുന്ന കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും രാജകുമാരന്റെ വരവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹാരി പത്ത് ദിവസത്തെ ഹോം ഐസോലേഷന് ശേഷമായിരിക്കും ഡയാനയുടെ പ്രതിമ അനാവരണം ചെയ്യാനുള്ള ചടങ്ങിൽ പങ്കെടുക്കുക.
ഹാരി യൂജെനി രാജകുമാരിക്കും കുടുംബത്തിനൊപ്പമായിരിക്കും വിന്റ്‌സർ ഹോം പാർക്ക് എസ്റ്റേറ്റിലെ ഫ്രോഗ്മോർ കോട്ടേജിൽ താമസിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹാരി മേഗൻ വിവാഹത്തിന് ശേഷം രാജ്ഞി സമ്മാനിച്ചതാണ്.ഫ്രോഗ്മോർ കോട്ടേജ്. എന്നാൽ ദമ്പതികൾ ഇവ ഉപേക്ഷിച്ചായിരുന്നു യുഎസിലേക്ക് മാറിയതും. പിന്നീട് ഈ കോട്ടേജ് യുജെനി രാജകുമാരിക്കും ഭർ്ത്താവ് ജാക്ക് ബ്രൂങ്കസ് ബാങ്കിനും കൈമാറിയിരുന്നു. ഇപ്പോൾ ഇവർക്കൊപ്പമായിരിക്കും ഹാരി താമസിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു.ഈ വീട് രണ്ടായി തിരിച്ചശേഷമായിരിക്കും ഹാരിക്ക് ഹോം ഐസോലേഷനായി നല്കുക.
തന്റെ മുത്തച്ഛൻ രാജകുമാരൻ ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങിനായി യുഎസിൽ നിന്ന് എത്തിയപ്പോഴും ഹാരി ഇവിടെയായിരുന്നു ക്വാറന്റെയ്ൻ കാലം ചിലവഴിച്ചത്.യുഎസ് നിലവിൽ ആമ്പർ യാത്രാ പട്ടികയിൽ ഉള്ളതിനാൽ ആണ് പത്ത് ദിവസം സ്വയം ഐസോലേഷൻ സ്വീകരിക്കേണ്ടതായി വരുക.ജൂലൈ 1 നാണ് ഡയാനയുടെ പ്രതിമ അനാശ്ചാദന ചടങ്ങുകൾ നടക്കുകയെന്നാണ് സൂചന. അങ്ങനെയെങ്കിൽ പത്ത് ദിവസത്തെ സ്വയം ഐസോലേഷൻ കഴിയാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ ഹാരി എത്തുമെന്നാണ് കണക്ക് കൂട്ടൽ.എന്നിരുന്നാലും, ഗവൺമെന്റിന്റെ 'ടെസ്റ്റ് ആൻഡ് റിലീസ്' പദ്ധതിയിൽ നെഗറ്റീവ് കോവിഡ് ഫലമുണ്ടെങ്കിൽ അഞ്ച് ദിവസത്തെ ക്വാറന്റെയ്ൻ ഓപ്ഷൻ തിരഞ്ഞെടുക്കാനും കഴിയും.
ഹാരിയോട് വില്യമും കേറ്റും മിണ്ടില്ല
പ്രതിമയുടെ അനാച്ഛാദനം ജൂലൈ ഒന്നിന് കെൻസിങ്ടൺ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ നടക്കുമ്പോൾ മക്കൾ തമ്മിലുള്ള തണുത്തുറഞ്ഞ ബന്ധം ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് കരുതുന്നതെങ്കിലും ഇരുവരും തമ്മിൽ മിണ്ടില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്ന് കഴിഞ്ഞു. ഏപ്രിലിൽ ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാരത്തിന് ശേഷം ആദ്യമായാണ് ഈ ജോഡി വീണ്ടും ഒന്നിക്കുന്നത്. മാർച്ചിൽ ഓപ്ര വിൻഫ്രെയുമായുള്ള ഹാരിയുടെ അഭിമുഖത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങിന് ശേഷം ഹാരിയും വില്യമും മെസേജ് വഴി മാത്രമേ ആശയവിനിമയം നടത്തിയിട്ടുള്ളൂവെന്നും വ്യക്തിപരമായ സംഭാഷണങ്ങൾ ഉണ്ടായിട്ടില്ലെന്നും വളരെ ഹ്രസ്വവും ചുരുങ്ങിയതുമായ വാചക സന്ദേശ കൈമാറ്റം മാത്രമാണ് നടന്നതെന്നുമാണ് അടുത്ത വൃത്തങ്ങൾ നല്കുന്ന സൂചന.
തന്റെ കുടുംബത്തോട് മാത്രമല്ല, ബ്രിട്ടീഷ് മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടും വിശ്വാസമില്ലെന്ന സൂചനയും പുറത്ത് വന്നിരുന്നു. ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ, പരിപാടികൾ റിപ്പോർട്ട് ചെയ്യുവാൻ താൻ നിർദ്ദേശിക്കുന്ന ഒരു ജേർണലിസ്റ്റിനും അവസരം നൽകണമെന്ന് ആവശ്യമുയർത്തി ഹാരി രംഗത്തെത്തിയതും വാർത്തയായിരുന്നു.
അടുത്തയിടെ ഓപ്ര വിൻഫ്രിയുമായി നടത്തിയ അഭിമുഖത്തിൽ പോലും താനും അമ്മയുമായുണ്ടായിരുന്ന ആത്മബന്ധം ഹാരി വെളിപ്പെടുത്തിയിരുന്നു. അമ്മയുടേ മരണശേഷം താൻ അൻഭവിച്ച മാനസിക സമ്മർദ്ദങ്ങളും ഒറ്റപ്പെടലിന്റെ വേദനയുമെല്ലാം വിവരിച്ചതിനുശേഷം, എല്ലാം ഒറ്റയ്ക്ക് അനുഭവിക്കുവാൻ തന്നെയും തന്റെ സഹോദരനേയും പിതാവ് വിട്ടുകൊടുക്കുകയായിരൂന്നു എന്നും ആരോപിച്ചിരുന്നു.