- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം കെ രാഘവൻ എം പി യുടെ സഹോദരി ലക്ഷ്മിക്കുട്ടി അന്തരിച്ചു; അന്തരിച്ചത് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായിരുന്ന പി കുഞ്ഞപ്പൻ നമ്പ്യാരുടെ ഭാര്യ
കോഴിക്കോട്: എം കെ രാഘവൻ എം പി യുടെ സഹോദരി എം കെ ലക്ഷ്മിക്കുട്ടി (78) കണ്ണൂർ പരിയാരത്തെ വസതിയിൽ അന്തരിച്ചു.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പരിയാരം ശ്മശാനത്തിൽ.തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായിരുന്ന പി.കുഞ്ഞപ്പൻ നമ്പ്യാരുടെ ഭാര്യയാണ്.
മക്കൾ: പ്രസന്ന, പ്രസീത, പ്രവീണ.മരുമക്കൾ: മാധവൻ, ശ്രീശൻ, പരേതനായ രാധാകൃഷ്ണൻ.മറ്റു സഹോദരങ്ങൾ: എം കെ ബാലകൃഷ്ണൻ നമ്പ്യാർ, എം കെ രൂഗ്മിണി, പരേതനായ ഗോവിന്ദൻകുട്ടി നമ്പ്യാർ, ശാരദ, പത്മിനി, ശ്യാമള.
Next Story