തലശ്ശേരി : തലശ്ശേരി വാവച്ചിമുക്കിൽ സിപിഎം യുവമോർച്ച മുൻ ജില്ലാ നേതാവിനെ അക്രമിച്ചതായി പരാതി. യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി വാവച്ചി മുക്കിലെ കെ.എം റിതിനാണ്പരിക്കേറ്റത് . സംഘടിതരായി എത്തിയ സിപിഎം പ്രവർത്തകർ മഴു കൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.

മഴു കൊണ്ട് കൈക്ക് വെട്ടേറ്റ റിതിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിക്ക് ഗുരുതരമല്ല വാവാച്ചിമുക്കിലെ സിതാര ക്ലബിന് സമീപത്ത് വച്ചാണ് ഞായറാഴ്‌ച്ച രാത്രി എട്ടരയോടെ സംഘടിതരായ സിപിഎം പ്രവർത്തകർ അക്രമം നടത്തിയത്. സംഭവത്തിൽ ബിജെപി തലശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.