- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൊതിപ്പിക്കുന്ന ജോർജിയൻ തെരുവുകളിലേക്ക് ഉല്ലാസ യാത്രക്കൊരുങ്ങാം; യാത്ര ജൂലൈ 22ന് രാത്രി ദോഹയിൽ നിന്നും പുറപ്പെട്ട് 27 ന് തിരിച്ചെത്തുന്ന രീതിയിൽ
ദോഹ : മരുഭൂമിയിലെ കൊടും വേനലിന്റെ കഠിനമായ ദിനങ്ങൾക്കിടയിൽ ആശ്വാസമായി, ബലിപ്പെരുന്നാൾ അവധി അവിസ്മരണീയമാക്കുവാൻ ഖത്തറിൽ നിന്നും കൊതിപ്പിക്കുന്ന ജോർജിയൻ തെരുവുകളിലേക്ക് ഉല്ലാസ യാത്രയൊരുക്കി ഏവൻസ് ട്രാവൽ ആൻഡ് ടൂർസ്.
പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രകൃതി രമണീയമായ രാജ്യമാണ് ജോർജിയ. ജോർജിയൻ തലസ്ഥാനമായ തിബിലിസി ആധുനികവും പൗരാണികവുമായ ചരിത്രസ്മൃതികളാൽ ധന്യമാണ്. തിബിലിസി സിറ്റി ടൂറിലൂടെയാണ് യാത്ര ആരംഭിക്കുക. തുടർന്ന് തിബിലിസി നഗരത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ തസ്മിൻദ പാർക്കിലേക്കാണ് പോവുക. സമുദ്ര നിരപ്പിൽ നിന്നും 770 മീറ്റർ ഉയരത്തിലുള്ള ചരിത്രവും പാരമ്പര്യവും പറയുന്ന 100 ഹെക്ടർ വിശാലമായ പാർക്കാണിത്. തൊട്ടടുത്ത ചൊങ്കൻഡസയേയും തസ്മിൻദയേയും കൂട്ടിയോജിപ്പിക്കുന്ന റോപ് വേയിലൂടെയുള്ള യാത്ര ഏത് പ്രായക്കാരേയും കൊതിപ്പിക്കുന്നതാണ്.
ജോർജിയൻ മിലിട്ടറി ഹൈവേയിലുള്ള ഗുദാവുരി സമുദ്ര നിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിലുള്ള മലമടക്കുകളാണ്. ജോർജിയ മുഴുവൻ ഒരു വിഹഗ വീക്ഷണം നടത്താനും പ്രകൃതിയുടെ മനോഹാരിത കൺ കുളിർക്കെ കാണാനും ഗുദാവുരി യാത്ര സഹായകമാകും.
കിസ്ബഗി, ഗോറി തുടങ്ങിയ നഗരങ്ങളും ചരിത്രത്തിന്റെ കുറേ ഏടുകളാണ് യാത്രക്കാരന് മുന്നിൽ അനാവരണം ചെയ്യുക.
ജോസഫ് സ്റ്റാലിന്റെ പ്രസ്സും പ്രതിമയും മ്യൂസിയവുമൊക്കെ മാനവ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന കുറേ പാഠങ്ങൾ പകർന്നു നൽകും. ഗ്രാമീണതയും ആധുനികതയും കൈകോർക്കുന്ന ജോർജിയൻ നഗരങ്ങളും ഗ്രാമങ്ങളും എത്ര കണ്ടാലും മതിവരാത്ത സ്മാരകങ്ങളായി നിലകൊള്ളുന്നതുപോലെയാണ് അനുഭവപ്പെടുക.ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ജോർജിയ ടൂർ കുടുംബങ്ങൾക്കും കുട്ടികൾക്കും വേറിട്ട അനുഭവമായിരിക്കുമെന്ന് ഏവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത് അഭിപ്രായപ്പെട്ടു.
വേനലവധിക്ക് നാട്ടിൽപോകാൻ കഴിയാത്തവർക്ക് പെരുന്നാൾ അവധി ആഘോഷിക്കാനുള്ള അവസരമാകും നാലു ദിവസം നീണ്ടുനിൽക്കുന്ന ടൂർ പരിപാടി. പ്രമുഖ ട്രാവലറും മീഡിയ പ്‌ളസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര നേതൃത്വം കൊടുക്കുന്ന ടൂർ എന്നതും ഈ യാത്രയെ സവിശേഷമാക്കും.
ജൂലൈ 22ന് രാത്രി ദോഹയിൽ നിന്നും പുറപ്പെട്ട് ജൂലൈ 27 ന് കാലത്ത് ദോഹയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ ആസൂത്രണം ചെയ്തിരിക്കുന്നത്.
സീറ്റുകൾ പരിമിതമായതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് : 50828219, 77738447, 33138548 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം