- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാലയം സാംസ്‌കാരിക വേദി മക്കയിൽ വിചാര സദസ്സ് സംഘടിപ്പിച്ചു
മക്ക:പ്രബുദ്ധ വായനയുടെ ഒരു വ്യാഴവട്ടം എന്ന ശീർഷകത്തിൽ കലാലയം സാംസ്‌കാരിക വേദി മക്കയിൽ വിചാര സദസ് സംഘടിപ്പിച്ചു. നിലപാടുകളുടെ ടൂൾ കിറ്റ് എന്ന ശീർഷകത്തിൽ ഗൾഫിലുടനീളം നടക്കുന്ന പ്രവാസി രിസാല ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വിചാര സദസ് സംഘടിപ്പിച്ചത്.
കഴിഞ്ഞ പതിനൊന്ന് വർഷമായി പ്രവാസി രിസാല നടത്തുന്ന പ്രവാസ ലോകത്തെ സാമൂഹിക ഇടപെടലുകൾ , കാഴ്ചപ്പാടുകൾ, നിലപാടുകൾ എന്നിവ വിചാര സദസ്സിൽ ചർച്ചചെയ്യപ്പെട്ടു .സമകാലീക വായനയുടെ അകവും പുറവും ചർച്ച ചെയ്ത സംഗമത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ അംഗം അബ്ദുൽറഷീദ് പന്തല്ലൂർ വിചാരകനായിരുന്നു.ഓ ഐ സി സി മക്ക സെൻട്രൽ പ്രസിഡന്റ് ഷാനിയസ് കുന്നിക്കോട് ഉദ്ഘാടനവും ചെയ്തു.ഇമാംഷ തിരുവനന്തപുരം ,യഹ്യ ആസിഫലി ,അലിഖാൻ കോട്ടക്കൽ ,ഷബീർ ഖാലിദ് തുടങ്ങിയവർ വാദമുഖങ്ങൾ അവതരിപ്പിച്ചു ,അഹമ്മദ് കബീർ താഴെ ചൊവ്വ ആമുഖവും അൻവർ സാദത്തുകൊളപ്പുറം നന്ദിയും പറഞ്ഞു