- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ്; പ്രവാസി മലയാളികളുടെ പെൺമക്കൾക്ക് 25,000 രൂപയുടെ ധനസഹായം
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ നാട്ടിലോ മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്കു സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി തുടങ്ങി. 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി അനുവദിക്കുന്നത്.
പ്രമുഖ വ്യവസായിയും നോർക്ക റൂട്‌സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർപി ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org സൈറ്റിലെ പ്രവാസി തണൽ എന്ന ലിങ്കിൽ ന്യൂ റജിസ്‌ട്രേഷൻ ഓപ്ഷനിൽ ഇന്നു മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
Next Story