- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒറ്റദിവസം വിതരണം ചെയ്തത് 88.09 ലക്ഷം ഡോസ്; വാക്സിൻ വിതരണത്തിൽ റെക്കോർഡ് ഇട്ട് ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്ച ഒറ്റദിവസം കൊണ്ട് 88.09 ലക്ഷം ഡോസ് വാക്‌സീൻ വിതരണം ചെയ്ത് ഇന്ത്യ ലോക റെക്കോർഡിട്ടു. ലോകത്ത് മറ്റൊരു രാജ്യത്തും ഒരു ദിവസം ഇത്രയും വാക്‌സീൻ വിതരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂസീലൻഡിന്റെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ പേർക്കാണ് വാക്‌സീൻ നൽകിയതെന്ന് അധികൃതർ പറഞ്ഞു.
കൃത്യമായി കോവിഡ് ചട്ടങ്ങൾ പാലിക്കുകയും വാക്‌സീൻ എടുക്കുകയും ചെയ്താൽ മൂന്നാം തരംഗത്തെ അകറ്റി നിർത്തുകയോ ആഘാതം കുറയ്ക്കുകയോ ചെയ്യാനാകുമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ഒരു ദിവസം 88 ലക്ഷത്തിലേറെ ഡോസ് വാക്‌സീൻ നൽകാൻ മുൻകയ്യെടുത്തവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. ഈ വർഷം ജനുവരി 16നാണ് ഇന്ത്യ വാക്‌സീൻ വിതരണം ആരംഭിച്ചത്. ഇതുവരെ 29 കോടിയിലേറെ ഡോസ് വാക്‌സീൻ വിതരണം ചെയ്തു.
തിങ്കളാഴ്ച കൂടുതൽ ഡോസ് വിതരണം ചെയ്തതു മധ്യപ്രദേശിലാണ് 17,14,904 ഡോസ്. രണ്ടാമതു കർണാടകയും (11,37,893), മൂന്നാമതു യുപിയും (7,46,858) ആണ്.