- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വകഭേദം വഴിയുള്ള രോഗവ്യാപനം തുടരുമ്പോഴും മരണഭയം പൂർണമായി അകന്നു ബ്രിട്ടൻ; 87 ശതമാനം ജനസംഖ്യയും ആർജ്ജിത പ്രതിരോധം നേടിയതോടെ പൂർണമായും തുറന്നു കൊടുക്കും: ആഴ്ചകൾക്കുള്ളിൽ മാസ്കും സാമൂഹ്യ അകലവുമില്ലാത്ത ജീവിതം
ജൂലായ് 19 ഓടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും ബ്രിട്ടൻ മുക്തമാകുമെന്ന് റിപ്പോർട്ട്. രോഗം പിടികൂടുന്നവരേക്കാൾ കൂടുതൽ പ്രതിരോധം നേടിയവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങൾ ഉണ്ടാവുന്നതെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. സാമൂഹ്യ അകലം പാലിക്കൽ, പൊതുസ്ഥലങ്ങളിലെ മാസ്‌ക് ഉപയോഗം, വർക്ക് ഫ്രം ഹോം നിയമങ്ങൾ എന്നിവ മാത്രമല്ല, വരും ആഴ്ചകളിൽ നൈറ്റ് ക്ലബ്ബുകൾ പോലും തുറന്നു കൊടുത്തേക്കുമെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
പുതിയ ഡാറ്റാ റിപ്പോർട്ടുകൾ അനുസരിച്ച് കോവിഡ് മരണങ്ങൾ വളരെ കുറവാണ്. അതിനാൽ തന്നെയാണ് ഫ്രീഡം ഡേ എന്ന ദിവസത്തിലേക്ക് ബ്രിട്ടൻ അടുക്കുന്നത്. ജൂൺ 21നായിരുന്നു ആദ്യം ബോറിസ് ജോൺസൺ ഫ്രീഡം ഡേ പ്രഖ്യാപിച്ചത്. പക്ഷെ, ഇന്ത്യൻ വകഭേദത്തിന്റെ അതിവ്യാപനം മൂലം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ഒരു മാസം കൂടി നീട്ടുമ്പോഴേക്കും എല്ലാവർക്കും രണ്ടു ഡോസ് വാക്സിനുകളും നൽകാനുള്ള മതിയായ സമയം ലഭിക്കുകയും ചെയ്യുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് കൂടി ഫ്രീഡം ഡേ നീട്ടുകയായിരുന്നു.
നിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ, അടുത്ത മാസത്തോടെ തന്നെ നിയന്ത്രണങ്ങൾ എടുത്തു കളയാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ജൂലായ് 19ഓടെ സാധാരണ അവസ്ഥയിലേക്ക് ബ്രിട്ടന് തിരികെ എത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നാണ് മുതിർന്ന സർക്കാർ വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്. ഫ്രീഡം ഡേയിലേക്ക് ബ്രിട്ടൻ അടുക്കുന്ന സാഹചര്യമാണെങ്കിലും ജനങ്ങൾ കൃത്യമായ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ പാലിക്കേണ്ടതാണ്. വൈറസിന്റെ വ്യാപനം പരമാവധി കുറയ്ക്കുക എന്നത് എല്ലാവരും അവരവരുടെ ഉത്തരവാദിത്വമായി കണക്കാക്കി പ്രവർത്തിക്കേണ്ടതാണ്.
എന്നിരുന്നാലും, ഇന്നലത്തെ കോവിഡ് റിപ്പോർട്ടുകൾ അനുസരിച്ച് 11625 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ഉയർന്നു. ഇന്ത്യൻ വകഭേദത്തിന്റെ അതിവ്യാപനമാണ് ഈ ഉയർച്ചയ്ക്കു പിന്നിലെന്ന് വിദഗ്ദ്ധർ പറയുന്നു. എങ്കിലും പ്രതിരോധ ശക്തി നേടുന്നതിൽ രാജ്യം ഒരു പടി കൂടി മുന്നോട്ടു പോയി എന്നതാണ് പ്രതീക്ഷ നൽകുന്ന ഒരു വിവരം. മുതിർന്നവരിൽ പത്തിൽ ഒൻപതു പേരും കോവിഡിനെതിരെ ആന്റിബോഡി ഉള്ളവരാണെന്നാണ് റിപ്പോർട്ട്. യുകെയിലെ മാമൂത്ത് വാക്സിനേഷൻ കാമ്പയിന്റെ വിജയമാണിത്. 18 വയസിലധികം പ്രായമുള്ളവരിൽ അറുപതു ശതമാനം (31.5 മില്യൺ) പേരും മുഴുവൻ ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.
എന്നാൽ ഐടി പ്രശ്നങ്ങൾ നേരിട്ടതിനാൽ ഇന്നലെ 60,000 വാക്സിനുകൾ മാത്രമെ നൽകുവാൻ സാധിച്ചുള്ളൂ. വാക്സിൻ നേടിയവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ പേനയും പേപ്പറും ഉപയോഗിക്കേണ്ടി വന്ന സാഹചര്യമാണ് ഇന്നലെ ഉണ്ടായത്. ആഴ്ചയിൽ 51.5 ശതമാനമായാണ് രോഗവ്യാപനം വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ വിവരങ്ങൾ വ്യക്തമാക്കുന്നു.