മെൽബണിലെ കോവിഡ് കേസുകളിൽ കുറവ് വന്നതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചത്.

നിലവിൽ രണ്ട് പേർക്ക് മാത്രമേ വീട് സന്ദർശനത്തിന് അനുവാദമുള്ളൂ. എന്നാൽ ഇതിൽ മാറ്റം വരുത്തും. എന്നാൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമായി തുടരും.ദിവസം 15 പേർക്ക് ഒരു വീട് സന്ദർശിക്കാം, പൊതുയിടങ്ങളിൽ 50 പേർക്ക് വരെ ഒത്തുചേരാം,വീട്ടിൽ ഇരുന്നു ജോലി ചെയ്യണമെന്ന വ്യവസ്ഥ മാറ്റികൂടുതൽ പേർക്ക് തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്താം,വിവാഹങ്ങൾക്ക് 300 പേർക്ക് പങ്കെടുക്കാം ,കെട്ടിടത്തിനുള്ളിൽ കായിക വിനോദങ്ങൾക്ക് 300 പേർക്കും, പുറത്ത് 1,000 പേർക്കും ഒത്തുചേരാംറസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 300 പേർക്ക് വരെ പ്രവേശിക്കാം എന്നീ ഇളവുകൾ ലഭിക്കും

പുറത്തുള്ള സ്റ്റേഡിയങ്ങളിൽ 25,000 പേർക്ക് വരെ പ്രവേശിക്കാം,സിനിമ തിയേറ്ററുകൾക്ക് 100 ശതമാനം പേരോടെ പ്രവർത്തിക്കാമെന്നതും ഇളവുകളുടെ ഭാഗമാണ്.ഈ വ്യാഴാഴ്ച (നാളെ) അർദ്ധരാത്രി മുതലാകും നിയന്ത്രണങ്ങളിലുള്ള ഇളവ് നടപ്പാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

എന്നാൽ സിഡ്നിയിൽ 16 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. വീട് സന്ദർശിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ, ഏഴ് സബർബുകളിൽ ഉള്ളവർക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയാതായി പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.