യർലണ്ടിൽ പുതിയ ഇളവുകൾ ജൂലൈ 5 മുതൽ പ്രാബല്യത്തിൽവരാനിരിക്കെ ഡെൽറ്റാ വേരിയന്റ് ഭീഷണി ആശങ്കയുണ്ടാക്കുന്നതായി റിപ്പോർട്ട്.ഈ സാഹചര്യത്തിൽ രണ്ടാംഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നത് വൈകിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ തന്നെയാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ചർച്ചായായിരുന്നു.

ജൂലൈ അഞ്ചിന് ഇൻഡോർ ഡൈംനിംഗുകളും ഔട്ട് ഡോറിലെ വിലയ മീറ്റിംഗുകൾക്കുമടക്കം അനുമതി നൽകുമെന്നും ജൂലൈ-19 മുതൽ വിദേശ യാത്രകൾക്ക് അനുമതി നൽകുമെന്നുമായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്നത്.രാജ്യത്തെ കോവിഡ് കേസുകളിൽ ഡെൽറ്റാ വകഭേദം മൂലമുള്ള കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തുന്നത്. എന്നാൽ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തെ മാത്രമല്ല യുകെയിലേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേയും സാഹചര്യം പരിശോധിച്ച ശേഷം മാത്രമെ ലോക്ഡൗൺ ഇളവുകളിൽ തീരുമാനമുണ്ടാകൂ എന്നും മൈക്കിൾ മാർട്ടിൻ പറഞ്ഞു.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ യാത്രാനുമതി നൽകാവൂ എന്നാണ് ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം വാക്സിൻ സ്വീകരിക്കാത്തവർക്കും നിബന്ധനകളോടെ യാത്രയാവാം എന്ന നിലപാട് സർക്കാർ സ്വീകരിച്ചിരുന്നെങ്കിലും ഡെൽറ്റാ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിലും ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം നടപ്പിലാക്കാനാണ് സാധ്യത.