കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി വടക്കുമ്പാട് സജിത് നിവാസിൽ സജിത് ആണ് മരിച്ചത്. 38 വയസായിരുന്നു പ്രായം. സജിത്ത് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

ദീർഘനാളായ അദ്ദേഹം കുവൈത്തിൽ ടാക്‌സി ഡ്രൈവറായിരുന്നു. പിതാവ് - രാമചന്ദ്രൻ. മാതാവ് -പ്രസന്ന. സഹോദരി - സജിന.