സ്ത്രീധന പീഡനവും കൊലപാതകവും ആവർത്തിക്കുന്നത് കേരള സർക്കാർ ഗൗരവത്തിലെടുക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പ്രസ്താവിച്ചു.

വിസ്മയയെ ക്രൂരകൃത്യങ്ങൾക്കിരയാക്കി സ്ത്രീധനക്കൊല നടത്തിയ കിരണിനെതിരെ സ്ത്രീധന പീഡന നിരോധ നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ കൂടി ചാർത്തി മാതൃകാപരമായി ശിക്ഷിക്കണം.സ്ത്രീവിരുദ്ധമായ യാഥാസ്ഥിതിക ചൂഷണ സമ്പ്രദായങ്ങളിൽപെട്ട സ്ത്രീധന ദുരാചാരങ്ങൾക്കെതിരായ ബോധവൽക്കരണങ്ങൾ സാമൂഹികമായി ശക്തിപ്പെടേണ്ടതുണ്ട്

സ്ത്രീധന നിരോധ നിയമത്തിലെ 8 ബി വകുപ്പ് പ്രകാരം കേരളത്തിൽ ഡൗറി പ്രൊഹിബിഷൻ ഓഫീസറെ നിയമിച്ച് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുവാൻ സർക്കാർ ജാഗ്രത കാണിക്കണമെന്നും ജബീന ഇർഷാദ് പറഞ്ഞു