ബുഡാപെസ്റ്റ്: യൂറോകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനമായിരുന്നു ഇന്നലെ. ഒരിടത്ത് ഫ്രാൻസും പോർച്ചുഗലും. മറ്റൊരിടത്ത് ജർമനിയും ഹംഗറിയുമാണ് പ്രീ ക്വാർട്ടറിലേക്കുള്ള വിധി തേടി കളത്തിലിറങ്ങിയത്. പെനൽറ്റികൾ കളി പറഞ്ഞ മത്സരത്തിലെ 22 സമനിലയോടെ ഫ്രാൻസും പോർച്ചുഗലും പ്രീക്വാർട്ടർ കടമ്പ കടന്നപ്പോൾ ഹംഗറിയെ പുറത്താക്കി ജർമനിയും അകത്തു കടന്നു. ഇതോടെ ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും വിജയിച്ച 16 ടീമുകൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടർ മത്സരങ്ങൾ ജൂൺ 26 ശനിയാഴ്ച ആരംഭിക്കും.

താരതമ്യേന ദുർബലരായ ഹംഗറിയോട് സമനില നേടിയാണ ജർമനിയുടെ പ്രീ ക്വാർട്ടർ പ്രവേശനം. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി പിരിഞ്ഞു. ഗ്രൂപ്പ് എഫിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ജർമനി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീ ക്വാർട്ടറിൽ കരുത്തരായ ഇംഗ്ലണ്ടാണ് ജർമനിയുടെ എതിരാളികൾ. ഗ്രൂപ്പിലെ കറുത്ത കുതിരകളായ ഹംഗറി തകർപ്പൻ പ്രകടനമാണ് ജർമനിക്കെതിരേ പുറത്തെടുത്തത്. ഹംഗറിക്കായി ആദം സലായിയും ആൻഡ്രാസ് ഷാഫറും ഗോൾ നേടിയപ്പോൾ മുൻ ലോക ചാമ്പ്യന്മാരായ ജർമനിക്ക് വേണ്ടി കൈ ഹാർവെർട്സും ലിയോൺ ഗോറെട്സ്‌കയും സ്‌കോർ ചെയ്തു. മരണ ഗ്രൂപ്പിൽ രണ്ട് സമനിലകൾ നേടി തലയുയർത്തിത്തന്നെയാണ് ഹംഗറി നാട്ടിലേക്ക് മടങ്ങുന്നത്.

യൂറോ കപ്പിൽ ഫ്രാൻസ്-പോർച്ചുഗൽ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ട് ഗോളുകളും പെനാൽട്ടിയിലൂടെയാണ് പിറന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പറങ്കിപ്പടയ്ക്കായി ഗോൾ നേടിയത്. കരിം ബെൻസേമ ഫ്രാൻസിനായി സ്‌കോർ ചെയ്തു. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 2 മിന്നൽ പെനൽറ്റികൾ വലകുലുക്കിയ കളിയിൽ, റയൽ മഡ്രിഡിലെ പഴയ സഹതാരം കരിം ബെൻസേമയും മോശമാക്കിയില്ല. ഫ്രാൻസിന്റെ 2 ഗോളുകളും ബെൻസേമയുടെ വകയാണ്. അതിലൊന്ന് പെനൽറ്റിയിൽനിന്നും.

മരണഗ്രൂപ്പ് എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എഫിൽ സമനിലയാണെങ്കിലും നോക്കൗട്ടിലെത്താമെന്ന ഉറപ്പോടെയായിരുന്നു പോർച്ചുഗൽ കളിച്ചത്. ഫ്രാൻസിന് ഒരു വിജയം, 2 സമനില. ജർമനിക്കും പോർച്ചുഗലിന് ജയവും സമനിലയും ഓരോന്നു വീതം. ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് (21 ഗോൾ). മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് (19 ഗോൾ) തിരുത്തിയത്.

റൊണാൾഡോ റെക്കോർഡിനൊപ്പം
ന്മ രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ ഫുട്‌ബോളർ എന്ന റെക്കോർഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അലി ദേയിയും ഒപ്പത്തിനൊപ്പം. യൂറോ കപ്പിൽ ഫ്രാൻസിനെതിരെ നേടിയ 2 പെനൽറ്റി ഗോളുകളോടെ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾ 109 ആയി. 178 മത്സരങ്ങളിൽനിന്നാണ് ഈ നേട്ടം. ഇറാൻ മുൻ ഫുട്‌ബോളർ അലി ദേയിയുടെ പേരിലായിരുന്നു ഈ റെക്കോർഡ് ഇതുവരെ. 1993നും 2006നും ഇടയിലായി 149 മത്സരങ്ങളിൽനിന്നാണ് അലി ദേയി 109 ഗോൾ നേടിയത്.