- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യവെ ഒരു കോടിയിലേറെ രൂപയുമായി മുങ്ങി; മലയാളി യുവാവിനെതിരെ കേസ്
മയ്യിൽ: ഒമാനിലെ സൂപ്പർ മാർക്കറ്റിൽ ബ്രാഞ്ച് മാനേജരായി ജോലിചെയ്യുന്നതിനിടെ 62,000 ഒമാൻ ദിർഹവുമായി മുങ്ങിയ മലയാളി യുവാവിനെതിരേ കേസ്. മയ്യിൽ പാവന്നൂർമൊട്ട എട്ടാംമൈലിലെ മുഹമ്മദ് കുഞ്ഞിയാണ് കാടാച്ചിറ ആഡൂർ സ്വദേശി ദിൽഷാദിനെതിരേ മയ്യിൽ പൊലീസിൽ പരാതി നൽകിയത്. മുഹമ്മദ് കുഞ്ഞിയുടെ സ്ഥാപനത്തിൽനിന്ന് 2014 മുതൽ 2021 വരെ 1,17,80,000 രൂപ തട്ടിയെടുത്തതെന്നാണ് പരാതി.
തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് ഒമാൻ പൊലീസിൽ പരാതി നൽകുകയും ദിൽഷാദിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മറ്റൊരു വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ സ്ഥലംവിട്ടു. വിദേശത്ത് വിവിധ സ്ഥലങ്ങളിൽ സൂപ്പർ മാർക്കറ്റുകളുള്ള മുഹമ്മദ് കുഞ്ഞി ഇന്ത്യൻ എംബസി, കണ്ണൂർ ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ബന്ധപ്പെട്ടതിനുശേഷമാണ് പരാതിനൽകിയത്. മയ്യിൽ ഇൻസ്പെക്ടർ ബഷീർ സി. ചിറക്കൽ ദിൽഷാദിനെതിരേ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു.