- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരസേനയിൽ നിന്നും അവധി ലഭിക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്; ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ
ആലപ്പുഴ: കരസേനയിൽ നിന്നും അവധി ലഭിക്കാൻ സ്വകാര്യ ലാബിൽ നിന്ന് വ്യാജ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങിയ ഭർത്താവിനെതിരെ ഭാര്യ പരാതി നൽകി. കരസേനയിലെ ഉദ്യോഗസ്ഥനും, ആലപ്പുഴ സ്വദേശിയുമായ യുവാവ് സ്വകാര്യ ലാബിൽ നിന്ന് വ്യാജ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങി അധികൃതർക്ക് സമർപ്പിച്ചതായി കാണിച്ച് ഭാര്യ ഇന്നലെ ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകി.
വ്യാജ രേഖ ചമയ്ക്കാൻ കൂട്ടു നിന്നവർക്കെതിരെയും രോഗികൾക്കുള്ള അവകാശങ്ങൾ അനധികൃതമായി ഉപയോഗിച്ചതിനെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടാണ് മണ്ണഞ്ചേരി സ്വദേശിനിയായ യുവതി കളക്ടർക്ക് പരാതി നൽകിയത്. കോവിഡ് രോഗിയല്ലാത്ത യുവാവ് എറണാകുളത്തെ സ്വകാര്യ ലാബിൽ ജൂൺ 15ന് പരി?ശോധന നടത്തിയതായുള്ള ആർ.ടി.പി.സി.ആർ ഫലമാണ് അവധി ലഭിക്കുന്നതിന് രേഖയായി കരസേനാ അധികൃതർക്ക് അയച്ചത്.
Next Story