- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്കോട്ടലാൻഡിൽ വ്യാപകമായി കോവിഡ് പരിശോധന തുടങ്ങിയതിന്റെ ഫലമായി ഇന്നലെ യു കെയിൽ പുതിയ കോവിഡ് രോഗികൾ 16,000 കടന്നു; ഡൽറ്റ പ്ലസ് ഏപ്രിൽ മുതൽ യു കെയിൽ; എണ്ണം പെരുകുമ്പോഴും കോവിഡ് പോരാട്ടം വിജയിച്ചെന്ന് പറഞ്ഞ് ബ്രിട്ടീഷ് സർക്കാർ

കോവിഡിനെതിരെയുള്ള ബ്രിട്ടന്റെ യുദ്ധം വിജയത്തോട് അടുക്കുന്നു എന്ന് ഭരണകൂടം അവകാശവാദം ഉയർത്തുമ്പോഴും ഇന്നലെ ബ്രിട്ടനിൽ 16,135 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൽ 80 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഫെബ്രുവരി പകുതിക്ക് ശേഷം ഉണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധിതരുടെ എണ്ണമാണിത്. എന്നാൽ, ഇന്ത്യൻ വകഭേദത്തെ നിയന്ത്രിക്കുന്നതിനുള്ള ഭാഗമായി സ്‌കോട്ട്ലാൻഡിൽ നടത്തിയ വ്യാപകമായ രോഗപരിശോധന കാരണമാണ് രോഗികളുടെ എണ്ണത്തിൽ ഇത്രയധികം വർദ്ധനവ് ഉണ്ടായത് എന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്.
ജൂണിൽ, പുതിയ വകഭേദം പടർന്നു പിടിക്കാൻ ആരംഭിച്ചപ്പോൾ മുതൽ രോഗബാധിതരുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ് തന്നെയാണ് ദൃശ്യമാകുന്നത്. ഇപ്പോൾ രോഗവ്യാപനത്തിലെ വർദ്ധനവ് മരണനിരക്കിലും പ്രതിഫലിക്കാൻ തുടങ്ങിയിരിക്കുന്നു.ഇന്നലെ 19 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് നോക്കുമ്പോൾ 100 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതുപോലെ ചികിത്സതേടി ആശുപത്രിയിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നുണ്ട്.
അതേസമയം, രോഗവ്യാപനം വർദ്ധിക്കുന്നുണ്ടെങ്കിലും വർദ്ധനവ് നേരത്തേതിനെ അപേക്ഷിച്ച് മന്ദഗതിയിലായിട്ടുണ്ട് എന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു മൂന്നാം തരംഗത്തെ ഇപ്പോൾ ഭയക്കണ്ട എന്ന സൂചനകളും ചില സൂചനകൾ നൽകുന്നു. പ്രഖ്യാപിച്ചതുപോലെ ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ പിൻവലിക്കാൻ കഴിയും എന്നാണ് ഇപ്പോൾ സർക്കാർ നൽകുന്ന സൂചന. വാക്സിൻ പദ്ധതിയിലെ പുരോഗമനമാണ് ഇതിനു കാരണം.
അതേസമയം നേപ്പാളിൽ നിന്നെത്തിയ ഡെൽറ്റ പ്ലസ്സ് വകഭേദത്തെ കുറിച്ച് ആശങ്കയൊന്നും വേണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇതിന്റെ സാന്നിദ്ധ്യം ബ്രിട്ടനിൽ ഉണ്ടെന്നും അത് പടർന്നു പിടിക്കുന്നു എന്നതിന് തെളിവുകൾ ഒന്നും തന്നെയില്ലെന്നും അവർ പറയുന്നു. ഇപ്പോഴും ഡെൽറ്റ പ്ലസ്സിന്റെ വളരെ കുറച്ച് കേസുകൾ മാത്രമാണ് ബ്രിട്ടനിലുള്ളത്. മാത്രമല്ല, ഇതിന് വാക്സിന്റെ അതിജീവിക്കുവാനുള്ള ശക്തിയുമില്ല. അതുകൊണ്ടുതന്നെ നിലവിൽ ഈ ഇനം ഒരു ഭീഷണിയല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ദക്ഷിണാഫ്രിക്കൻ വൈറസിൽ കാണപ്പെടുന്ന കെ 417 എൻ എന്ന മ്യുട്ടേഷൻ ഈ ഇനത്തിലും കാണപ്പെടുന്നുണ്ട്. ഈ മ്യുട്ടേഷനാണ് ദക്ഷിണാഫ്രിക്കൻ ഇനത്തിന് ഭാഗികമായിട്ടെങ്കിലും വാക്സിനെതിരെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. എന്നാൽ, നേപ്പാൾ ഇനത്തിന് അതിനുള്ള കഴിവുണ്ടെന്ന് ഇനിയും കണ്ടെത്താൻ ആയിട്ടില്ല. ഇന്ത്യയിൽ വ്യാപകമായി ഉള്ള ഡെൽറ്റ വകഭേദത്തിന് ചെറിയതോതിൽ സംഭവിച്ച ജനിതകമാറ്റത്തിലൂടെയാണ് ഡെൽറ്റ പ്ലസ് വകഭേദം ഉണ്ടാകുന്നത്. നേപ്പാളിലായിരുന്നു ഇതിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്.

