- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മെക്സിറ്റിനു ശേഷം ഒന്നും തന്നില്ലെന്ന് ഹാരി പറഞ്ഞത് പച്ചക്കള്ളം; നാടുവിട്ട് പോയ മകനു ചാൾസ് രാജകുമാരൻ കോടികൾ നൽകിയതിന്റെ തെളിവുകൾ പുറത്ത്
ടെലിവിഷൻ പരിപാടികളിലൂടെ ചാൾസ് രാജകുമാരനെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയ മകൻ ഹാരിയുടെ വാദങ്ങൾ പൊളിയുന്നു. കൊട്ടാരം വിട്ടിറങ്ങിയതിനു ശേഷം തനിക്ക് വരുമാന സ്രോതസ്സുകൾ ഒന്നും ഇല്ലാതെയാക്കി തന്റെ പിതാവ് എന്നായിരുന്നു ഹാരി പറഞ്ഞിരുന്നത്. എന്നാൽ, ഇന്നലെ കൊട്ടാരം പരസ്യപ്പെടുത്തിയ കണക്കനുസരിച്ച് കഴിഞ്ഞ വേനല്ക്കാലം വരെ ചാൾസ് രാജകുമാരൻ തന്റെ മകനെ സാമ്പത്തികമായി സഹായിച്ചിരുന്നു. രണ്ടു മക്കളേയും അവരുടെ കുടുംബത്തെയും സംരക്ഷിക്കാനായി ഉദ്ദേശിച്ചുള്ള ഫണ്ടിൽ നിന്നാണ് അദ്ദേഹം ഈ തുക ചെലവഴിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കൊട്ടാരത്തിലെ വരവ് ചെലവ് കണക്കുകൾ പരസ്യപ്പെടുത്തുന്നത്.
ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ ഹാരി പറഞ്ഞതിന് നേരെ വിപരീതമായതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. തന്റെ പിതാവ് തനിക്ക് വരുമാനം ഇല്ലാതെയാക്കിയെന്നും അമ്മ ഡയാന രാജകുമാരി തനിക്കായി നീക്കിവച്ച ചെറിയ സമ്പാദ്യത്തിൽ നിന്നുമാണ് താനും കുടുംബവും ബ്രിട്ടൻ വിട്ട ആദ്യ നാളുകളിൽ ജീവിച്ചതെന്നുമായിരുന്നു ഹാരി അവകാശപ്പെട്ടത്. എന്നാൽ, നാടുവിട്ടതിനു ശേഷവും ചാൾസ് തന്റെ മകനെ സഹായിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതുമാത്രമല്ല, നിഷ്പക്ഷമായി, സ്വതന്ത്ര ഏജൻസികൾ ഓഡിറ്റ് ചെയ്ത കണക്കുകൾ കാണിക്കുന്നത് ചാൾസിന്റെ ഡച്ചി ഓഫ് കോൺവാൾ ഇൻകത്തിന്റെ ഒരു ഭാഗത്തിന് ഇപ്പോഴും ഹാരിയും മേഗനും അർഹരാണ് എന്നുകൂടിയാണ്.
കഴിഞ്ഞവർഷം ജനുവരിയിൽ ഹാരിയും മേഗനും നാടുവിടുമ്പോൾ പറഞ്ഞിരുന്നത്, തങ്ങൾ അദ്ധ്വാനിച്ച് വരുമാനമുണ്ടാക്കി ജീവിക്കും എന്നായിരുന്നു.അതുവരെയുള്ള സാമ്പത്തിക സഹായമായി ചാൾസ് പണം നൽകിയിട്ടുണ്ട്. കഴിഞ്ഞ വേനൽ വരെ ഇതു തുടർന്നു എന്നാണ് ഒരു കൊട്ടാരം വക്താവ് പറഞ്ഞത്. നിലവിൽ, ഹാരിയുടെയും മേഗന്റെയും സാമ്പത്തികനില ഭദ്രമാണെന്നും കൊട്ടാരംവക്താവ് അറിയിച്ചു. നെറ്റ്ഫ്ലിക്സുമായും സ്പോർട്ടിഫൈയുമായും ഏർപ്പെട്ട രണ്ടു കരാറുകളാണ് ഹാരിയുടെയും മേഗന്റെയും സാമ്പത്തിക നില മെച്ചപ്പെടുത്തിയതെന്ന് ഹാരി തന്നെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതുപോലെ, മേഗൻ ഉന്നയിച്ച വംശീയ വിദ്വേഷത്തോടെയുള്ള അപമാനിക്കൽ എന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ബക്കിങ്ഹാം പാലസ് അറിയിച്ചു. ഈ അന്വേഷണത്തിന്റെ ചെലവിനായി പൊതുഖജനാവിൽ നിന്നും പണമെടുക്കുന്നില്ല എന്ന് കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, എവിടെനിന്നാണ് ഇതിന്റെ ചെലവ് കണ്ടെത്തുന്നത് എന്നകാര്യം വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം കോൺവാൾ ലാഭത്തിൽ നിന്നുള്ള ചാൾസിന്റെ വരുമാനം കഴിഞ്ഞവർഷം 8 ശതമാനത്തോളം കുറഞ്ഞതായും കണക്കുകൾ കാണിക്കുന്നു.