ന്റാരിയോക്കാർക്ക് പ്രതീക്ഷിച്ചതിലും മുമ്പേ തന്നെ സ്വാതന്ത്ര്യം കൈവരിക്കാൻ കഴിയുമെന്ന് സൂചന. ഈ പ്രവിശ്യയിലെ സലൂണുകളും ബ്യൂട്ടി പാർലറുകളും അടക്കമുള്ള വ്യക്തിഗത പരിചരണ സേവനങ്ങൾ ഈ മാസം 30 ന് തുറന്നേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ജൂലൈ രണ്ട് മുതൽ പ്രവിശ്യാ ത്രീ-സ്റ്റെപ്പ് റോഡ്മാപ്പ് ടു റീപോണിങ് സജ്ജമാക്കിയിരുന്നു, എന്നാൽ ബുധനാഴ്ച, ഒന്റാറിയോയിലെ ആരോഗ്യമന്ത്രിയും ഉന്നത ഡോക്ടറും ജൂൺ 30 ന് തന്നെ തുറക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. നിശ്ചയിച്ചിട്ടുള്ള വാക്‌സിനേഷൻ വിതരണം മറികടന്നതോടെയാണ് ഇളവുകൾ കൈവരിക്കുന്നത്.
70 ശതമാനം മുതിർന്നവർക്കും കുറഞ്ഞത് ഒരു ഷോട്ടും 20 ശതമാനം പൂർണമായും പ്രതിരോധ കുത്തിവയ്പും ഇവിടെ സ്വീകരിച്ച് കഴിഞ്ഞു.

ടാറ്റു കേന്ദ്രങ്ങൾ അടക്കമുള്ള വ്യക്തിഗത പരിചരണ സേവനങ്ങൾ ഇതോടെ ആളുകൾക്ക് അടുത്താഴ്‌ച്ച മുതൽ ലഭ്യമായി തുടങ്ങും. ഔട്ട്ഡോർ ഒത്തുചേരലുകൾ 25 ആളുകളിലേക്കും ഇൻഡോർ ഒത്തുചേരലുകൾ അഞ്ച് വ്യക്തികളുടെ പരിധിയിലും അനുവദിക്കും. അവശ്യചില്ലറ വ്യാപാരികളുടെ ശേഷി പരിധി 50 ശതമാനമായും അല്ലാത്തവയുടെത് 25 ശതമാനമായും ഉയരും.

മാനിറ്റോബയിലും വാക്‌സിനേഷൻ ലക്ഷ്യം കവിഞ്ഞതോടെ, പ്രവിശ്യ ഈ വാരാന്ത്യത്തിൽ വീണ്ടും തുറക്കുന്നതിന്റെ ആദ്യപടി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.ഒത്തുചേരലുകൾ വർദ്ധിപ്പിക്കും, നിരവധി റീട്ടെയിൽ ബിസിനസുകൾ, വ്യക്തിഗത സേവനങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ വീണ്ടും തുറക്കുകയും ചെയ്യും. കൂടാതെ വാക്‌സിനേഷൻ നൽകിയ മാനിറ്റോബാൻസിന് കൂടുതൽ ഇളവുകളും നൽകുന്നു.ഇളവുകളുടെ ആദ്യഘട്ടം 26 ന് മുതൽ നടപ്പിലായി തുടങ്ങും.