ഗരത്തിലേക്ക് പ്രവേശിക്കുന്ന കാറുകളുടെ എണ്ണം കുറയ്ക്കുന്നതിന് കൺജക്ഷൻ് ചാർജിങ് ഏർപ്പെടുത്താൻ തലസ്ഥാനത്തെ അനുവദിക്കണമെന്ന് വെല്ലിങ്ടൺ കൗൺസിലുകൾ എംപിമാരോട് അഭ്യർത്ഥിച്ചു.ട്രാഫിക് കുറയ്ക്കുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായി നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കാറുകൾക്കും കൗൺസിലുകൾക്ക് ഒരു ടോൾ ഈടാക്കാമെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്.

വെല്ലിങ്ടൺ സിറ്റി കൗൺസിലും ഗ്രേറ്റർ വെല്ലിങ്ടൺ റീജിയണൽ കൗൺസിലും വ്യാഴാഴ്ച പാർലമെന്റിന്റെ ഗതാഗത, ഇൻഫ്രാസ്ട്രക്ചർ സെലക്ട് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി ഇക്കാര്യം ചർച്ചക്കെടുത്തു.ഓക്ക്‌ലാൻഡിനെ മാത്രം കേന്ദ്രീകരിച്ചായിരുന്നു നിർദ്ദേശം എങ്കിലും ഓക്ലാൻഡിൽ മാത്രമല്ല എല്ലാ പ്രധാന നഗര കേന്ദ്രങ്ങളിലും ഈ സംവിധാനം നടപ്പിലാക്കാനും ആവശ്യം ഉയർന്നിട്ടുണ്ട്.

നിരക്ക് ഈടാക്കുന്നില്ലെങ്കിൽ വെല്ലിങ്ടണിലെ നഗര കേന്ദ്രത്തിലേക്കുള്ള കാറുകളുടെ വരും വർഷങ്ങളിൽ 20 ശതമാനം വരെ വർദ്ധിക്കുമെന്ന് കൗൺസിലുകൾ പറയുന്നു.ലണ്ടൻ, ദുബായ്, സ്റ്റോക്ക്‌ഹോം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങൾ ഇത്തരം സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്.