സിഡ്നിയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഫെഡറൽ സർക്കാരും വിവിധ സംസ്ഥാനങ്ങളും സിഡ്നി നഗരത്തെയും ചില സബർബുകളെയും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ ന്യൂ സൗത്ത് വെയിൽസു് അടക്കമുള്ള സംസ്ഥാനങ്ങൾ അതിർത്തി അടയ്ക്കാനും സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

ഒറ്റ ദിവസം കൊണ്ട് 16 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ഗ്രേറ്റർ സിഡ്നി മേഖലയിൽ നിയന്ത്രണങ്ങളും നിലവിൽ വന്നു.ഇതോടെയാണ് മറ്റു സംസ്ഥാനങ്ങളും സിഡ്നിയിൽ നിന്നുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

സിഡ്നിയിലെ ഏഴു സബർബുകളെ ഫെഡറൽ സർക്കാർ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.സിഡ്നി,വേവർലി,റാൻഡ്വിക്ക്,കാനഡ ബേഇന്നർ വെസ്റ്റ്,ബേസൈഡ്, വൂലാര എന്നിവയാണ്ജൂൺ 30 വരെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിര്ത്തി നിയന്ത്രണത്തിന്റെ കാര്യത്തിൽ കടുത്ത നിലപാട് തുടരുന്ന വെസ്റ്റേൺ ഓസ്ട്രേലിയ, പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ ന്യൂ സൗത്ത് വെയിൽസുമായി അതിർത്തി അടയ്ക്കുന്നതായി പ്രഖ്യാപിച്ചു.ഇതോടെ ബുധനാഴ്ച രാവിലെ 11 മണി മുതൽ NSWക്കാർക്ക് വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് പ്രവേശനമുണ്ടാകില്ല.

പ്രത്യേക ഇളവ് നേടിയാൽ മാത്രമേ യാത്ര അനുവദിക്കൂ. അങ്ങനെ എത്തിയാലും 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനും പരിശോധനയും നിർബന്ധമായിരിക്കും.ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി അടയ്ക്കാൻ സൗത്ത് ഓസ്ട്രേലിയയും തീരുമാനിച്ചു.

സൗത്ത് ഓസ്ട്രേലിയക്കാർക്ക് NSWൽ നിന്ന് തിരിച്ചെത്താൻ അനുവാദമുണ്ടാകും. പ്രത്യേക ഇളവുകൾ ലഭിച്ചവർക്കും യാത്ര ചെയ്യാം.സിഡ്നിയിലെ ഹോട്ട്സ്പോട്ടുകളുമായി അതിർത്തി അടയ്ക്കാനാണ് ക്വീൻസ്ലാന്റിന്റെ തീരുമാനം.ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ഏഴു പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ ക്വീൻസ്ലാന്റിലേക്ക് പ്രവേശിക്കാനാവില്ല.തിരിച്ചെത്തുന്ന ക്വീൻസ്ലാന്റുകാർ ഹോട്ട്സ്പോട്ടുകൾ സന്ദർശിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സന്ദർശിച്ചിട്ടുണ്ടെങ്കിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയേണ്ടി വരും.

സിഡ്നിയിലെ ഏഴു പ്രദേശങ്ങളെയും ബുധനാഴ്ച പുലർച്ചെ ഒരു മണി മുതൽ വിക്ടോറിയൻ സർക്കാർ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.പുതിയ യാത്രാ പെർമിറ്റ് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചയിൽ ഈ പ്രദേശങ്ങൾ സന്ദർശിച്ചവർക്ക് വിക്ടോറിയയിൽ പ്രവേശനമുണ്ടാകില്ല.

വൊളംഗോംഗിനെ ഓറഞ്ച് സോണായും പ്രഖ്യാപിച്ചു. ഇവിടെ നിന്നെത്തുന്നവർ പരിശോധന നടത്തുകയും ഐസൊലേറ്റ് ചെയ്യുകയും വേണം.ഏഴു പ്രദേശങ്ങളെയാണ് ടാസ്മേനിയയും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.ജൂൺ 11നു ശേഷം ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നവർക്ക് ടാസ്മേനിയയിൽ പ്രവേശനം അനുവദിക്കില്ല.തിരിച്ചെത്തുന്ന ടാസ്മേനിയക്കാർ 14 ദിവസം ക്വാറന്റൈൻ ചെയ്യേണ്ടി വരും.

ഗ്രേറ്റർ സിഡ്നിയെ പൂർണമായും ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാനാണ് നോർതേൺ ടെറിട്ടറി സര്ക്കാരിന്റെ തീരുമാനം. ബുധനാഴ്ച വൈകിട്ട് ആറു മണി മുതലാണ് ഇത്.ഗ്രറ്റർ സിഡ്നിയുടെ ഏതു ഭാഗത്തു നിന്നും എത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും.സ്‌കൂൾ അവധിക്കാലം തുടങ്ങാനിരിക്കെയാണ് ഈ അതിർത്തി നിയന്ത്രണം എന്നത് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലിക്കാും.