- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ലൈറ്റിടാതെ വാഹനം ഓടിച്ചാൽ പിഴ; രാത്രി യാത്രയിൽ നിയമം ലംഘിച്ചാൽ 500 ദിർഹം പിഴയും ബ്ലാക് പോയിന്റും ഉറപ്പ്
തലസ്ഥാന നഗരത്തിൽ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാൽ 500ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക് പോയിന്റും ശിക്ഷയെന്നു പൊലീസ്.ഒരു വർഷത്തിനിടെ ഇതാവർത്തിച്ചാൽ കേസ് ഫയൽ ട്രാഫിക് പ്രോസിക്യൂഷനു കൈമാറുന്നതടക്കം കടുത്ത നടപടികൾ ഉണ്ടാകും. നിയമലംഘകരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കി.
ലൈറ്റ് ഇല്ലാതെ വാഹനമോടിക്കരുതെന്ന് അബുദാബി പൊലീസ് പട്രോളിങ് ഡയറക്ടർ മേജർ സാലിം അഹമ്മദ് അശാംസി പറഞ്ഞു. പൊതുജനങ്ങൾക്ക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അവസരം ഉണ്ട്. ഫോൺ: 999.
Next Story