- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരന്ന തലയും കൂറ്റൻ പല്ലുകളും... തടിയേ ഇല്ല... 4 ലക്ഷം വർഷങ്ങൾക്ക് മുൻപുള്ള മനുഷ്യന്റെ രൂപമിത്; ഇസ്രയേലിൽ നിന്നും നരവംശ ശാസ്ത്രജ്ഞർ അണ്ടെത്തിയത് മനുഷ്യ പരിണാമത്തിലെ അപൂർവ്വ ഏടുകൾ
മനുഷ്യന്റെ പരിണാമത്തിലെ പുതിയ ഒരു കണ്ണിയെക്കൂടി കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. 4 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന ഇവ ഹോമോ സാപിയൻസുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. ഇസ്രയേലിലെ റംല നഗരത്തിലെ ഒരു സിമന്റ് ഫാക്ടറിക്കടുത്തുള്ള ഒരു ചരിത്രപെരുമയൂറുന്ന ഒരിടത്തുനിന്നാണ് നെഷെർ റംല-ഹോമോ എന്നറിയപ്പെടുന്ന ഈ മനുഷ്യന്റെ തലയോട്ടിയും താടെയെല്ലുകളുടെ കഷ്ണങ്ങളും ലഭിച്ചത്.
ടെൽഅവീവ് യൂണിവേഴ്സിറ്റിയിലേയുംയൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലേയും ഗവേഷകർ ഇവയ്ക്ക് കണക്കാക്കുന്നത് ഏകദേശം 1,40,000 മുതൽ 1,20,000 വരെ വർഷങ്ങളുടെ പഴക്കമാണ്. വലിയ പല്ലുകളും, തലയോട്ടിയുടെ ഘടനയും അതുപോലെ കവിളുകളുടെ അഭാവവും നെഷർ റംല ഹോമോയ്ക്ക് ആധുനിക മനുഷ്യനിൽ നിന്നും വ്യത്യസ്തമായ ഒരു ഘടനയാണ് നൽകുന്നത്. അതേസമയം, പരിണാമത്തിലെ മറ്റൊരു ഘട്ടമായ നിയാഡർതാൽസുമായി ഇവയ്ക്ക് സാമ്യമുണ്ട്.
ഇതിന്റെ പല്ലുകളും ചുണ്ടും നിയാൻഡർതാൽസ് വിഭാഗത്തിലെ മനുഷ്യരുടേതിന് സമാനമാണെങ്കിൽ, തലയോട്ടി മറ്റ് ചില ഹോമോ സ്പെസിമെനുകളോടാണ് സാമ്യത പുലർത്തുന്നത്. രണ്ടു ഗ്രൂപ്പുകളും യൂറോപ്പിൽ കണ്ടുമുട്ടുന്നതിനു മുൻപ് നിയാൻഡർതാൽസിൽ എങ്ങനെ ഹോമോ സാപ്പിയൻ ജീനുകളുടെ സാന്നിദ്ധ്യം ഉണ്ടായി എന്ന പ്രഹേളികയുടെ ഉത്തരം കൂടിയാകാം ഈ കണ്ടുപിടുത്തം എന്നാണ് ശാസ്ത്രലോകം ഇപ്പോൾ കരുതുന്നത്.
ഏകദേശം 2 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആധുനിക മനുഷ്യനുമായി ബന്ധം പുലർത്തിയിരുന്ന, അറിയപ്പെടാതെപോയ ഒരു വിഭാഗമാണ് നെഷർ റംല എന്നാണ് ഗവേഷകർ വാദിക്കുന്നത്. യൂറോപ്യൻ നിയൻഡർതാൽസ് ഉൾപ്പടെ മിഡിൽ പ്ലീസ്റ്റോസീനിലെ പല മനുഷ്യവിഭാഗങ്ങളും രൂപാന്തരപ്പെട്ടത് നെഷർ റംലയിൽ നിന്നാണെന്നും കരുതപ്പെടുന്നു. ഏതായാലും ഒരു പുതിയ ഇനത്തിൽപെട്ട ഹോമോയുടെ കണ്ടെത്തൽ നരവംശ ഗവേഷണത്തിൽ സുപ്രധാനമായ ഒരു ഏടാണ്.
നേരത്തേ കണ്ടെത്തിയ മറ്റു ഫോസിലുകൾക്കൊപ്പം ഇതുകൂടിചേരുമ്പോൾ , മനുഷ്യന്റെ പരിണാമവഴികളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, ആദിമ കാലങ്ങളിലെ മനുഷ്യരുടെ കുടിയേറ്റങ്ങളെ കുറിച്ചും പുതിയ വിവരങ്ങൾ ലഭ്യമായേക്കും. നെഷർ സിമന്റ് പ്ലാന്റിന്റെ ഖനന മേഖലയിൽ നടത്തിയ ഒരു ഖനനത്തിനിടയിലാണ് ഇത് കണ്ടെത്തിയത്.
കൂടുതൽ ആഴത്തിൽ കുഴിച്ച ഗവേഷകർക്ക് കുതിര, മാൻ, കാള തുടങ്ങിയ മൃഗങ്ങളുടെ അസ്ഥികളും ലഭിച്ചു. അതോടൊപ്പം കല്ലുകൊണ്ടുണ്ടാക്കിയ ചില ആയുധങ്ങളും കിട്ടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ