കുറച്ച് ദിവസങ്ങളായി ഷിംലയിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്നു ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയും കുടുംബവും. സ്വപ്‌നം പോലൊരു വീ്ടിലായിരുന്നു ധോണിയുടെ താമസം. ഷിംലയിലെ മലനിരകളുടെ മനം മയക്കുന്ന കാഴ്ചകൾ അകത്തിരുന്ന് ആസ്വദിക്കാവുന്ന ഒരു വീട്.വീടിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് ചിത്രങ്ങൾ വൈറലായി.

ഹിൽസ്റ്റേഷനിൽ അവധിദിനങ്ങൾ ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ രീതിയിലാണ് വില്ല ഒരുക്കിയിരിക്കുന്നത്. മുകൾനിലയിൽ ബാൽക്കണിയാണ് മറ്റൊരാകർഷണം. ബാൽക്കണിയുടെ കൈവരിയിലും ഷെയ്ഡിലുമായി മനോഹരമായ പൂച്ചെടികൾ ഹാങ്ങിങ്ങ് പോട്ടുകളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വലിയ ഗ്ലാസ് പാളികൾ കൊണ്ട് തീർത്ത ഓപ്പൺ സ്‌പേസാണ് മറ്റൊരു ആകർഷണം.

പെയിന്റിങ്ങിലും ഏറെ വ്യത്യസ്തത പുലർത്തിയാണ് വില്ലയുടെ നിർമ്മാണം. മുകൾനിലയിൽ ചുവപ്പു നിറത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ജനാലകളിൽ വെള്ള പെയിന്റ് ഉപയോഗിച്ചിരിക്കുന്നു. തടികൊണ്ടുള്ള ഫ്രെയിമുകളാണ് ഗ്ലാസ് പാളികൾക്ക് നൽകിയിരിക്കുന്നത്. വില്ലയുടെ എല്ലാ ഭാഗത്തും വിശാലമായ ഇരിപ്പിടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Sakshi Singh Dhoni (@sakshisingh_r)

രണ്ട് നിലകളിലായാണ് വീടുനിർമ്മിച്ചിരിക്കുന്നത്. താഴത്തെ നില പൂർണമായും തടിയിൽ നിർമ്മിച്ചതാണ്. വീടിനു പുറത്തായി തടിയിൽ നിർമ്മിച്ച ഒരു ക്യൂട്ട് ഫോട്ടോ ബൂത്തും ഒരുക്കിയിട്ടുണ്ട്. വില്ലയുടെ എല്ലാ വശങ്ങളും ക്രീപ്പിങ് റോസുകൾ അടക്കമുള്ള മനോഹരമായ ചെടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ധോണിയും കുടുംബവും ഷിംലയോട് കഴിഞ്ഞ ദിവസം യാത്ര പറയുമ്പോഴേക്കും അവർ താമസിച്ച ഈ വീടും ഒരു താരമായി മാറിക്കഴിഞ്ഞു.