ദുബായ്: മലയാളി വനിതാ ആയുർവേദ ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വീസ. ദുബായിലെ ഡോ. ജസ്‌നാസ് ആയുർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്‌ന ജമാലിനാണ് പത്ത് വർഷത്തെ ഗോൾഡൻ വിസ ലഭിച്ചത്. വിദേശത്ത് ആയൂർവേദ ചികിൽസാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്‌ന പറഞ്ഞു. ദുബായിലെ ആർക്കിടെക്ട് തൃശൂർ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ്.

തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജസ്‌ന 12 വർഷത്തിലേറെയായി ദുബായിൽ ആയുർവേദ ചികിൽസാ രംഗത്ത് സജീവമാണ്. തൃശൂർ എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലിൽ ജമാലുദ്ദീന്റെയും റഷീദയുടെയും മകളാണ്. മക്കൾ: അൽതാഫ്, അൽഫാസ്, അലിഫ്‌ന കുൽസും.

വിവിധ മേഖലകളിലെ വിദഗ്ദ്ധർക്കും നിക്ഷേപകർക്കും ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കുമാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.